Sunday, 4 April 2010

ഒരു ഓഷോ കഥ ....




സ്വന്തം അനുഭവങ്ങളെ ഓഷോ പലപ്പോഴും കഥകളുടെ ഗണത്തില്‍പെടുത്തി പറയാറുണ്ട്.

അങ്ങനെ ഒരു കഥ ഇന്ന് പറയാം -

'ഒരിക്കല്‍, ഒരു വേനല്‍ കാലത്ത് ഞാന്‍ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു.
ആ കൊല്ലം ആ പ്രദേശത്തു തീരെ മഴ പെയ്യ്തിട്ടുണ്ടയിരുന്നില്ല.

തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍-ഒരാള്‍ വെള്ളം വിറ്റ്‌കൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടു.:
'ഒരു ഗ്ലാസ്‌ വെള്ളത്തിന്‌ വെറും പത്തു പൈസ മാത്രം' എന്നയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

എന്‍റെ അടുത്തിരുന്ന ഒരാള്‍ അയാളോട് ചോദിച്ചു:
'നിങ്ങള്‍ക്ക് ഇതു എട്ട് പൈസക്ക് വിറ്റൂടെ?'

വെള്ളം വിറ്റുകൊണ്ടിരുന്നയാള്‍ ഇതു കേട്ടതായി പോലും ഭാവിച്ചില്ല.
അത് ചോദിച്ചയാളുടെ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്യാതെ അയാള്‍ അടുത്തയാളുടെ അടുത്തേക്ക് നടക്കുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍പറയുന്നുണ്ടായിരുന്നു:

"എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടും തന്നെ ദാഹമുള്ളവനല്ല..."