Tuesday 27 April 2010

ഉന്നം മറന്ന്, തെന്നി പറന്ന്- ഇത് എങ്ങോട്ട് ...?














കുറച്ച് കാലമായി പത്രവായന തീരെ ഇല്ലെന്നു തന്നെ പറയാം.......
ടിവി വാര്‍ത്ത കാണുന്നതും കുറച്ചു...
വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടല്ല, ഒരുതരം അരോചകമായ വാര്‍ത്തകള്‍ കാണുമ്പോഴും, അല്ലെങ്കില്‍ പത്രത്തില്‍ വായിക്കുമ്പോള്‍- മനംപുരട്ടല്‍ കാരണം വേണ്ടെന്നുവെച്ചതാണ്.

എന്തും, ഏതും വിളിച്ചു പറയാന്‍ ഇന്ന് ആര്‍ക്കും മടിയില്ലതെയായി .....
എന്തിനെയും . ഏതിനെയും കാണാന്‍ ഒരു മടിയുമില്ലത്തവരായി .....വെറുങ്ങല്ലിച്ച മനസ്സോ , അതോ വൈകല്യമുള്ള മനസ്സോ ഇന്ന് മലയാളിയുടെത്?
നമ്മുടെ പ്രതികരണ ശേഷി നമ്മള്‍ നഷ്ട്ടപ്പെടുതിയതോ -അതോ നമ്മള്‍ വെറും നപുംസകങ്ങള്‍ ആയി മാറിയതോ- ?

തിലകന്‍ അഭിനയിച്ച ഒരുപാടു നല്ല കഥാപാത്രങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല -പക്ഷെ അതൊരു കാലമായിരുന്നു . അദ്ദേഹത്തിന്‍റെ ഒരു നോട്ടമോ ഒരു മൂളലോ മതിയായിരുന്നു -അതിനു നൂറു അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു - പക്ഷെ അതൊരു കാലം.
പ്രായത്തിന്‍റെ കൊട്ട് വന്ന മുഖമാണ് ഇന്ന് തിലകന്‍ എന്ന മഹാനടന്.
അത് അദ്ദേഹം മനസിലാക്കണം, പ്രേക്ഷകര്‍ക്ക്‌ എന്നെ വേണമെന്ന് സ്വയം ദരിക്കാതെ- ആ നടനോടുള്ള ആദരസൂചകമായി - സഹിക്കുകയാണ് നമ്മള്‍ ഇന്ന് അദ്ദേഹം ചൈയ്യുന്ന ചില വേഷങ്ങള്‍ കാണുമ്പോള്‍. ........

സുകുമാര്‍ അഴിക്കോട് സാറിനെ പോലെ ബഹുമാന്യനായ ഒരു സാമുഹ്യ ചിന്തകന് ഇടപെടാന്‍ മാത്രം ഒരു വലിയ വിഷയമായിരുന്നോ അത്......മോഹന്‍ലാല്‍ വിഗ്ഗ് വെച്ചാല്‍ എന്ത് , മമ്മുട്ടി മയ്ക്കപ്പു ചെയ്താല്‍ എന്ത് ....?
പക്ഷെ പത്രക്കാര്‍ക്ക് ഒരു വിഷയം കിട്ടി- അവര്‍ അത് ആഘോഷിച്ചു

വാര്‍ത്തകള്‍ക്കൊപ്പം നമ്മള്‍ സുഫിയ മദനിയുടെ പുറകിലായിരുന്നു കുറച്ചു കാലം -പിന്നെ തടിയെന്റ്റെവിട നസീര്‍ കുറെ കാലം , അങ്ങിനെ ഇരിക്കെ
ഉണ്ണിത്താന്‍ കഥ കിട്ടി ........പിന്നാലെ നടിയും സന്യസിയുടെയും ചൂടുള്ള വാര്‍ത്തയായി , പൊലിസ് മേധാവിയുടെ വിദേശ യാത്ര- അങ്ങനെ ഇപ്പോള്‍ ഇതാ IPL വിവാദം - ശശി തരൂരിന്‍റെ രാജിയില്‍ എത്തി നില്‍ക്കുന്നു ....

പത്രം ചിലവാവണം- ചാ
നെലിനു പരസ്യം കിട്ടണമെങ്കില്‍ കാഴ്ചക്കാര്‍ വേണം -
അത് അവരുടെ വാദം. മറുവശത്ത് മലയാളിയുടെ അഭിരുചികള്‍ വളരെ അധികം മാറി പോയി എന്നുള്ളത് ഒരു വസ്തുതയും .

ഒരു പ്രമുഖ മലയാള ചാനലില്‍ വരുന്ന 'കുറ്റപത്ര' പരിപാടിയുടെ തുടക്കം അന്നത്തെ പ്രധാന വാര്‍ത്തകള്‍ കേട്ട് കഴിഞ്ഞാല്‍ -'ചൂടുള്ള' ഒന്നുമില്ലെങ്ങില്‍ തലവഴി പുതപ്പിട്ടു കിടന്നുറങ്ങുന്ന ഒരു സുഹൃത്ത്‌ എന്‍റെ മുറിയില്‍ പറയുന്നത് കേട്ടിട്ടുണ്ട് -'നമ്മുടെ നാട്ടില്‍ ഒന്നും സംഭവിക്കുന്നില്ലേ അണ്ണാ ഇപ്പോള്‍ ...?"

മലയാളി മാറിയിരിക്കുന്നു -
ചിന്തകള്‍ മാറി, ആസ്വാദന രീതി മാറി, വസ്ത്ര രീതി മാറി, ആഹാര ഇഷ്ടനിഷ്ടങ്ങള്‍ മാറി , സഹൃദം , പ്രണയം, ലൈoഗിക അഭിരുചി -
എന്തിനു സംസാര രീതി വരെ മാറി -വാക്കുകള്‍ക്കിടയില്‍ 'അശ്ലീലം' വരുന്ന സംസാര രീതി .

'തെറി' എന്ന് പറയാന്‍ പറ്റുമോ ആ വാക്കുകളെ എന്നറിയില്ല - എന്നാല്‍ സംസ്കാരമുളള പദാവലികള്‍ അല്ല അവയൊന്നും ...... മനുഷ്യ ശരീരത്തിലെ ചില അവയവങ്ങളുടെ- അല്ലെങ്കില്‍ വളരപ്പെടുന്ന ചില ശരിര ഘടകങ്ങളുടെ തനതായ നാടന്‍ പ്രയോഗം മാത്രമാണ് ആ വാക്കുകള്‍ എന്ന് വേണമെങ്കില്‍ ഒരു വാദത്തിനു പറയാം -
പിന്നെ ഇതോക്കെ നല്ലതും ചീത്തയും എന്ന് വേര്‍ത്തിരിക്കുന്നത് , നമ്മളിലെ സംസ്‌കാര ബോധമല്ലെ, അതിപ്പോള്‍ നമുക്കുണ്ടോ എന്ന് ചിന്തിക്കലാവുമല്ലോ ഏറ്റവും എളുപ്പ മാര്‍ഗം .

ബാബു പോളിന്‍റെ ഒരു അനുസ്മരണം ഓര്‍ത്തു പോവുകയാണ് ഈ അവസരത്തില്‍ -അദ്ദേഹം 'ഓ. സീ. അച്ഛനെ ' പറ്റി പറഞ്ഞ ഒരു അനുഭവം.

ഇരുപതാം നൂറ്റാണ്ടിലെ മധ്യദശകങ്ങളില്‍ വടക്കെന്‍ തിരുവിതാന്‍കൂറിലെ വിദ്യഭ്യാസമേഘലയില്‍ നിശബ്ദമെങ്കിലും , ചൈതന്യവത്തായ സാനിദ്ധ്യമായിരുന്നു 'ശ്രി ഓ. സി . അച്ഛന്‍ '

അച്ഛന്‍റെ ഒരു പ്രസ്താവനയില്‍ നിന്ന് സംസ്കാരത്തിന് നിര്‍വ്വചനം കണ്ടെത്തിയ ഒരു അനുഭവം ശ്രി. ബാബുപോള്‍ വിവരിച്ചതിങ്ങനെ:
'നാട്ടിന്‍പുറത്ത്, സ്കൂളിലെ വിശാലമായ വളപ്പ് .
അവിടെ ഒരു ക്വര്‍ടെര്‍സിലാണ് അച്ഛന്‍റെ താമസം.
അവധിക്കാലതും, വാരാന്ത്യത്തിലും, ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള കുട്ടികള്‍ വൈകുന്നേരങ്ങളില്‍ ആ പറമ്പ് കൈയടക്കും. തലപന്ത്, കുറ്റിയും കോലും, ഫുട്ബോള്‍ , കബഡി- അങ്ങനെ പല തരം കളികള്‍.....
അവിടെ ഒരു ജഗരണ്ട മരത്തിനു കിഴെ , അരഭിത്തിയില്‍ ഇരുന്ന് അച്ഛന്‍ വല്ലതും വായിക്കും, സമാദാനപരമായ സഹവര്‍ത്തിത്വം.!
കളിക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അച്ഛനാണ് റെഫറീ - അതൊരു ശല്യമായി കണ്ടില്ല ആ ഗുരുനാഥന്‍.

ഒരു ദിവസം, ഒരാള്‍ 'തെറി' പറഞ്ഞതായി പരാതിയുണ്ടായി..!
ആ സാഹ്യാനത്തില്‍ 'തെറി' തിരിഞ്ഞ്, അച്ഛന്‍റെ ഏകഗ്രതയെ ഭഞ്ജിച്ചു -'അച്ചാ ദേ, ഈ പാപ്പച്ചന്‍ തെറി പറയണൂട്ടോ' - ആരോ വിളിച്ചു പറഞ്ഞു.
അച്ഛന്‍ വായന നിര്‍ത്തി , വിചാരണ തുടങ്ങി .

ഒടുവില്‍ അച്ഛന്‍ പഠിപ്പിച്ചു -'ഡാ പാപ്പച്ചാ , നീ പറഞ്ഞ ഈ 'തെറി' എനിക്കും അറിയാം, ഞാന്‍ പക്ഷെ അത് പറയുകേല. അതാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസം.'
"തെറി അറിയാത്തതല്ല സംസ്കാരം, അറിയുന്ന തെറി പറയാതിരിക്കുന്നതിനെയാണ് നാം സംസ്കാരമെന്ന് വിളിക്കുന്നത്‌ -" ഒരു മഹത്തരമായ നിര്‍വച്ചനം തന്നെയാണിത്.
---------------------------------
ഒരാള്‍ പറഞ്ഞത് 'തെറി'യാണെന്ന് അറിയാത്ത ഒരു ബാല്യമായിരുന്നു എന്‍റെതെന്ന് ഇപ്പോള്‍ കൌതുകത്തോടെ ഓര്‍ക്കുന്നു. എനിക്കിന്ന് അറിയാവുന്ന 'തെറി'-യൊക്കെ ഞാന്‍ പിന്നീട് 'പ്രൈവറ്റ്' ആയി പഠിച്ചെടുത്തതാണ് ...!


Monday 19 April 2010

Jai. Hooooooo................!



' Dr.Tharoor was made the scapegoat to sink in all the murky deals of the IPL. Lalit Modi escapes unhurt.
Victory to the lobbyists....! '

Above- a BUZZ from my cousin Bala today morning made me remember a mail I had sent to my college group a year ago; when we had a debate abt. Dr. Tharoor's candidateship....

Malayalees are silent .............
Keralities are silent............
Personally we "Kochi" folks are silent....................
Jai Hooooooooooooooooooo..................!!!

---------- Forwarded message ----------
From:
DINESH MENON
Date:
Mon, Apr 6, 2009 at 6:15 PM
Subject: Debates
To: Cochin College Yahoo Group

Sabu/ Friends

I am sorry, I have lost faith in this politics….!!!
I don’t know much about Shasi Tharoor, have read that he did a good job in UN as an Under Secretary General, then he was a candidate for the world’s officially the top most designation-The UN Secretary General, the race which he lost, and now he’s a candidate for the coming parliamentary elections. Honestly, I have not read any of his books; but heard a lot many praise about them. But, when watching him on TV election campaign & interviews and thru a personnel view (very much my personnel) I think I stand along with Prasanth; I think he is brilliant, a good person by heart and not at all good for politics.
But he’s a bad ‘politician’.
I will just wrap up my opinion with what I have read and understood: A winning candidate's, or an individual candidate’s 'personality' or 'existence' doesn’t make a big difference in between ' the majority thugs' he or she is going to be a part of, after this election. After all, he’s a political party candidate...!
In India, all parties control & command, and it decides in whatever happens, where all leaders are puppets even with good leadership qualities, they find solace under the party decisions……..what is there to excite or make us expect much in this case ???
So, in such a set-up of political parties in India (any parties), what would be the degree of freedom Tharoor will enjoy, even if he wins?
Blame me of anything, I am ready to accept… , but I think I have literally lost my love and faith in politics. I just can feel the smell of hypocrisy, double standards, and double speak.... in all the camps. All of them, not one among them can be avoided……….they have no religion, no ethics, no principles.
Their religion is just ‘power’…’power’ and ‘Power’….!
I have read a story years ago, before the satellite TV revolution, there used to be a video news magazine called News track. There is one scene from it, starting with a shot of the bottom of Devi Lal’s sports shoes as he reclined on a garden chair, his foot rested on some kind of support. An interview began, and the interviewer asked him why he had made his son, Om Prakash Chautala, the chief minister of Haryana.
Devi Lal replied: Tho kya Bhajan Lal ke chhore ko banaaoo?” ( English translation —“Then shall I make Bhajan Lal’s son the chief minister?”-)
It can be said as a rare moment of honesty from an Indian politician...!
Devi Lal could have said that his son was a fine leader, and had served the people of Haryana. He could have said that it was a democratic decision by the party. But his statement made no pretence of denying what we all already know: Politicians are motivated by nothing other than a lust to power, and once they acquire it, they want to enjoy it, ever…..for-ever and to pass it on, like a material possession, to their progeny.
Friends, now imagine Sonia Gandhi being asked why Rahul Gandhi has been elevated in the Congress Party, saying: “Tho kya LK Advani ke chhori ko banaaoo?Dynastic politics is not the only example of this, and it is certainly not restricted to the Congress Party.
Take into consideration the nuclear deal, to take an example. The BJP has opposed it, with Rajnath Singh saying that “it is not good for the future of the country,” and Murli Manohar Joshi claiming that it will make India “a junior partner of the US.” But can anyone have any doubt that, if the NDA had come into power in the last elections, and a BJP prime minister had brought an identical deal to the table, the party would have supported it vociferously? There would have been much nationalistic rhetoric about how the deal would take India into the league of superpowers, and how we would have a decisive advantage over Pakistan, and so on...........and the Congress would have opposed it tooth and nail.
So whom do we vote for??
Again, consider the issue of Nandigram, we have no doubt that if an identical crisis had erupted in Gujarat, the positions of the parties involved would have been reversed. The BJP would have spoken about how the state needs to be industrialized, and the Left parties would have agitated for the rights of the poor peasants who were forcibly being deprived of their land. When the BJP wanted to discuss Nandigram, the Left protested, saying that it was a state subject.
Truth is that the only politicians in our country who actually act on the basis of principles are a few deranged souls on the extreme right and the extreme left. Apart form them, not a single mainstream politician in this country cares about principles. They are motivated by one thing only, POWER. When they claim to principles, they do so as a tactical game of the moment. As the moment changes, their principles change.
Our opposition parties (irrespective of any party), in fact, understand only one act: to be in opposition. No matter what they otherwise claim to believe in, they will oppose everything the government does.
It’s simple logic, if sanghparivar, Lalu, Paswan, Mayawathi, muslim league and caste leaders in congress party can extract vote and gain power by dividing the society why can't LDF in Kerala………????? Who is not playing the communal card? The ones who lay the ground for such practice like Congress or the ones who have started and followed it later??
And whom do we criticize?
India, with the natural and human resources of this country, politicians have and is still ruin this country. While we need to think of utilizing our country's potential to lead globally, but we are busy with other small things and loosing our vision of becoming a great country.
We are still divided as Malayalee, Madrasi, Marathi, Bihari, Bengali, or Hindus, Christians, Muslims, Sikhs…… we have to still grow up to the level of calling ourselves collectively as INDIANS- the credit goes to our politicians who divide us each day into "Regional Identities" and do not allow us to become a single "National Identity"……….but of-course the show must go on, alle??…..!!
Now, many of you may have my way of thinking, and we are all stupid, I admit. Because other day I heard a genuine question, which is true enough; let me share that as conclusion: ‘we think it is obvious, and we all accept, that our politicians are deeply dishonest when it comes to politics. Why then, do we expect anything different from them when they win and are a part of government?
My views might be ‘wrong’, my stand ‘foolish’, but let me repeat friends I am sorry, I have lost faith in politics….!!!
Indians, (including me).....My conscience stand up and salutes you all….!!!
Jai HOoooooooooooooooooooooo……..
Dinesh Menon
April 06, 2009

Thursday 8 April 2010

ആ ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം .....!





ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ സിനിമക്കുള്ള അവാര്‍ഡ്‌ റോഷന്റെ "ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രത്തിന് കിട്ടി എന്ന് അറിഞ്ഞപ്പോള്‍ - റോഷന്‍ ആ സന്തോഷം വിളിച്ചു പങ്ക് വെച്ചപ്പോള്‍ - എനിക്ക് പെട്ടന്ന് ഓര്‍മ്മ വന്നത് ഞാന്‍ പഠിച്ച കലാലയവും - അന്നത്തെ കുറെ ഓര്‍മ്മകളുമാണ് ..........

എന്തിനും , ഏതിനും ശുഭാപ്തി വിശ്വാസം വേണമെന്നും - വാശിയും determination -ഉം ഒരു വിജയത്തിന് പിന്നില്‍ എത്ര വലിയ ഉര്‍ജ്ജമാണ് എന്നത് റോഷന്റെ എന്നിക്ക് നേരിട്ടു അറിയാവുന്ന ചില അനുഭവങ്ങള്‍ തെളിയിച്ചതാണ് .

ഞാന്‍ കൊച്ചിന്‍ കോളേജില്‍ രാഷ്ട്രിയം തലയ്ക്കു പിടിച്ചു നടന്നിരുന്ന ഒരു കാലം .......
എന്‍റെ ഓര്‍മകള്‍ക്ക് മറവിയുടെ ക്ലാവ് പിടിച്ചു തുടങ്ങിയട്ടില്ല എന്നാണ് ഇപ്പോഴും എന്‍റെ വിശ്വാസം -ഒരു ഒക്ടോബര്‍ മാസത്തിലെ ഉച്ചക്ക് - ലഞ്ച്-ബ്രേക്ക്‌ കഴിഞ്ഞ്‌ പിറ്റേന്ന് തീരുമാനിക്കപെട്ട ഒരു സമരത്തിന്‍റെ അവസാന ചര്‍ച്ചകള്‍ നടക്കുകയായിരുന്നു -
ക്യാമ്പസ്‌ലെ സൈക്കിള്‍ സ്റ്ണ്ടിനോട് ചേര്‍ന്ന വലിയ മരച്ചുവട്ടില്‍ . seniors ആയ (പേര്‌ പറഞ്ഞാല്‍ അവരില്‍ ആരെയെങ്കിലും വിട്ട് പോകുമോ എന്ന് കരുതി പറയുന്നില്ല) സുഹൃത്തുക്കള്‍ ഉണ്ട്- സമ പ്രായക്കാറുണ്ട് - ചില പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനിടയില്‍ - മനോജ്‌ (ഇപ്പോള്‍ റോഷന്‍റെ സഹസംവിധയകനാണ് ) ഒരു പുതുമുഖത്തിനെ പരിച്ചയപെടുത്തി- 'ഇതു എന്‍റെ വളരെ അടുത്ത ഒരു ഫ്രണ്ട് 'റോഷന്‍' ...'

സത്യത്തില്‍ രാഷ്ട്രിയ പ്രത്യെയശാസ്ത്രപരമായി ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വെത്യാസം ഉണ്ട്ടയിരുന്നുവെങ്കിലും - ഞങ്ങള്‍ വളരെ പെട്ടന്ന് സുഹൃത്തുക്കളായി. ഏതാണ്ട് ഒരേ പോലെ ചിന്തിക്കുന്ന മനസ്സുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു ഇരുവരും തിരിച്ചറിഞ്ഞു. നാടകം, സിനിമ, കഥ കവിത, അഭിനയം എന്നുവേണ്ട - എന്നിലെ രാഷ്ട്രിയക്കാരന് പിന്നില്‍ മറഞ്ഞു കിടക്കുന്ന -അല്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ മൂടിവെച്ച പലതും റോഷനെ പരിചയപെട്ടത്തിനു ശേഷം പൊടിതട്ടി എടുക്കപെട്ടു എന്നു പറയുന്നതാവും സത്യം.

പ്രീഡിഗ്രി കാലത്ത് ഒരു സംഭവം പെട്ടന്ന് ഓര്‍മ്മ വന്നു-
അന്ന് രണ്ടാം വര്‍ഷ പരിക്ഷ നടക്കുന്നു- പരീക്ഷ എഴുതാന്‍ വരുന്ന വഴി ഒരു വീട്ടില്‍ മമ്മുട്ടി ചിത്രമായ 'കിഴക്കന്‍ പത്രോസ്'ന്‍റെ ഷൂട്ടിംഗ് നടക്കുന്നു - പാതിവഴി വരെ ഉണ്ടായിരുന്ന റോഷനെ പെട്ടന്ന് കാണാതായി. പരീക്ഷ തുടങ്ങാന്‍ അതികം സമയവുമില്ല ..........അന്വേഷണത്തിനൊടുവില്‍ അറിഞ്ഞത് -ഷൂട്ട്‌ നടക്കുന്ന സ്ഥലത്ത് -ഒരു മതിലിനു മുകളില്‍ കയറി ഇരുന്നു 'കക്ഷി' ഷൂട്ടിംഗ് കാണുകയാണ്.

സിനിമയുടെ വര്‍ണ്ണപകിട്ടോ - താര ആരാധനയോ അല്ല, മറിച്ച് അന്ന് വൈകുന്നേരം കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് അതിന്‍റെ സാങ്കേതിക വശങ്ങളും - അഭിനയ സാദ്യതകളെപറ്റിയും ആയിരുന്നു . പരീക്ഷ എഴുതാതെ , ഒരു വര്‍ഷം കളയുന്നതിനെപറ്റി ഒരു അഭിപ്രായ വെത്യാസം ഞാന്‍ പറഞ്ഞപ്പോള്‍ - അവന്‍ വാചാലനായി . അന്ന് ഞാന്‍ മനസിലാക്കി - ആ മനസ്സ് നിറയെ ഒരു പരിപൂര്‍ണ കലാകാരന്റെതാണെന്ന്.....അവിടെ മറ്റൊന്നിനും ഒരു സ്ഥാനം ഇല്ലായിരുന്നു.

പിന്നീടു പല വട്ടം- കോളേജ് നാടകങ്ങളില്‍, (നാടക rehersal വീട്ടില്‍ എന്‍റെ മുകളിലെ മുറിയില്‍ ആയിരുന്നു)- ഇരവാന്‍ , ഇവിടെ സ്വര്‍ഗ്ഗമാണ് (അന്ന് കളിച്ച ഒരു നാടകത്തിന്റെ ടൈറ്റില്‍ പിന്നിട് സിനിമയില്‍ ഉപയോഗിച്ചു) .......ഏകാങ്കനാടകമായി ക്ഷണ്നിക്കപെട്ട ചെറിയ ഒരു സദസിനു മുന്‍പില്‍ അവതരിപ്പിച്ച 'ലങ്ക ലക്ഷ്മി' - അങ്ങനെ നല്ല കുറെ ദിവസങ്ങള്‍ ......

അന്ന് ഞാന്‍ എന്തു കുത്തികുറിച്ചാലും അത് ആദ്യം വായിച്ചു അഭിപ്രായവും പ്രോത്സാഹനവും തന്നിരുന്ന കൂട്ടുകാരില്‍ റോഷന്‍ ഉണ്ടായിരുന്നു-
സാബു, അനില്‍ കൂടിയെടത്, വിനയ്, വേണു, അനില്‍ പടിഞ്ഞാറയില്‍, ജയന്‍, ചേട്ടായി മനോജ്‌, ഷിരിഷ്, ബ്രിജേഷ്, വിനില്‍ , ശിവകുമാര്‍, സുമരായ്, അജോയ് എന്നിവരെ പ്രത്യകം ഓര്‍ക്കാന്‍ കാരണം - റോഷന്റെ ഈ ആദ്യ ചുവടുവെപ്പില്‍ ഇവര്‍ എല്ലാം ഒരു പങ്ക് വഹിച്ചിരുന്നു .

ഞാന്‍ 'തിരക്കഥ' എന്നു പറയാവുന്ന പോലെ ഒരു ശൈലിയില്‍ എഴുതിയ അന്നത്തെ കഥകളാണ് റോഷന്‍ ആദ്യമായി വായിച്ചു തുടങ്ങിയത് എന്നുള്ളത് എന്നും എന്‍റെ ഒരു സ്വകര്യ അഹങ്കാരമായിരിക്കും....
അതില്‍ വേണ്ട മാറ്റങള്‍ , തിരുത്തലുകള്‍- ഇതെല്ലാം ചെയ്തിരുന്നവര്‍ റോഷന്‍റെ ഒപ്പം ഈ കൂട്ടുകാരായിരുന്നു ...(സര്‍വ്വേശ്വര ന്‍റെ കടാക്ഷം കൊണ്ട്
ഇന്ന് ഇവര്‍ എല്ലാവരും പല നിലകളില്‍ ജീവിതത്തെ കരുപ്പിടിപ്പിച്ചു കൊണ്ട് സസന്തോഷം ലോകത്തിന്‍റെ പല ഭാഗത്തും ജീവിക്കുന്നു - ഇപ്പോഴും ഞങ്ങള്‍ പലപ്പോഴും ഒത്തു കൂടാറുണ്ട് -അതെ പഴയ സ്നേഹവും പരിഭവങ്ങളുമായി....)

അങ്ങനെ എപ്പോഴോ സിനിമ എന്ന ആശയം ഞങളുടെ മനസ്സില്‍ കയറി.
സ്വാഭാവികമായി ആദ്യ പടി എന്നോണം 'tele film ' ആയിരുന്നു മനസില്‍ . കൈയ്യില്‍ പത്തു പൈസയില്ല- പക്ഷെ തുടക്കമിട്ടു എന്നു പറയുമ്പോള്‍ -ഇപ്പോള്‍ ആ മൂടത്വം ഓര്‍ത്തു ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

അടുത്ത ഒരു ചങ്ങാതിയായ ജോസഫ്‌ വയലാറ്റിന്റെ കൈയ്യില്‍ ഒരു പഴയ ഹാന്ടി ക്യാമറ ഉണ്ടെന്നറിഞ്ഞ് അത് സഘടിപ്പിക്കലായിരുന്നു ആദ്യ പടി - മറ്റു സാങ്കേതിക വശങ്ങളെ എങ്ങനെ ചെലവ് കുറഞ്ഞു നേരിടാം എന്നു ഞങള്‍ തലപുകഞ്ഞു ആലോചിച്ചു - lighting , എഡിറ്റിംഗ് , dubbing , എന്നു വേണ്ട എല്ലാത്തിനും വളരെ ലളിതമായ പോംവഴികള്‍ ഞങള്‍ കണ്ടെത്തി (ട്രോളി ഷോട്ട് എടുക്കാന്‍ ട്രോളി ഉണ്ടാക്കാന്‍ ഒരു കൂട്‌കാരന്റെ വര്‍ക്ക്‌ഷോപ്പില്‍ സ്കേട്ച് ഇട്ടു കൊടുത്തു ...!)

അന്നത്തെ ആശയത്തിന് എല്ലാവരും കൂട്ട് ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്ങിലും -ഏതാണ്ട് ഇങ്ങനെയായിരുന്നു അതിന്‍റെ രൂപം- ഞാന്‍ തിരക്കഥയും സംവിധാനവും - റോഷന്‍ , അനില്‍ കൂടിയെടത്തു പിന്നെ മറ്റു ചില സുഹൃത്തുക്കള്‍ എന്നിവര്‍ അഭിനയിക്കുന്നു - സാബു , ചേട്ടായി മനോജ്‌ പിന്നെ മറ്റു കൂട്ടുകാര്‍ ഇതിന്‍റെ സാമ്പത്തികവും സാങ്കേതികവുമായ സപ്പോര്‍ട്ട്.....

ക്യാമറ ഉള്ളത് കൊണ്ട് - ഉള്ള സൌകര്യങ്ങള്‍ വെച്ചു ഷൂട്ടിംഗ് എന്ന 'സംഭവം' തുടങ്ങി-
എന്‍റെ മുറി തന്നെ ഒരു പ്രധാന location .
പിന്നെ പാലസ് റോഡിലെ തിരക്ക് പിടിച്ച വഴികളില്‍ ആരും കാണാതെ ക്യാമറയുമായി ഏതെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ ഞാന്‍ നിലയുറപ്പിക്കും. പിന്നെ റോഷന്റെ അഭിനയമാണ് - അത് പോലെ തന്നെ അനിലും .....

ഞാനും റോഷനും കഥയും, മനസിലെ ആശയങ്ങളും പങ്ക് വെച്ചിരുന്നതായ ഒരുപടിടങ്ങളുണ്ട് കൊച്ചിയില്‍ ....
പക്ഷെ ഓര്‍മ്മകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്, എന്‍റെ വീടിനോട് ചേര്‍ന്ന ഒരു അരമതിലും (അത് ഇന്നില്ല-പൊളിച്ചു പുതിയത് പണിതു) .പിന്നെ ഫോര്‍ട്ട്‌ കൊച്ചി ബീച്ചിലെ വാസ്കോ square - ഉം , ഡച്ച് സെമെട്ര്യോടു ചേര്‍ന്ന കരിങ്കല്‍ തട്ടുമാണ്.........ഞങ്ങള്‍ അവിടെ മണികൂറുകള്‍...ചിലപ്പോള്‍ ദിവസം മുഴുവന്‍ സംസാരിച്ചിരിക്കും ........കഥ, സംഭാഷണം , കഥാപാത്രങ്ങള്‍ , location , ഷൂട്ട്‌ ചൈയ്യുന്ന ആംഗിള്‍ - എന്ന് വേണ്ട എല്ലാം ..എല്ലാം...........സിനിമ .....സിനിമ .....സിനിമ.........അത് മാത്രമായിരുന്ന വിഷയം എന്ന് മാത്രം.
( ഞാന്‍ പിന്നീടു ഓര്‍മ്മിപ്പിക്കാന്‍ ശ്രമിചിട്ടില്ലെങ്ങിലും , അന്ന് ഞാന്‍ പറഞ്ഞു ' ഒരു നടനെക്കള്‍ നിന്നില്‍ ഒരു സംവിധായകന്‍ ഒളിഞ്ഞു കിടക്കുന്നുണ്ടട' -എന്ന്. അവന്‍ അത് പിന്നീട് സ്വയം പാകപെടുത്തി-സ്വന്തം അദ്വാനത്തില്‍ , determination എന്ന തകര്‍ക്കാന്‍ പറ്റാത്ത ഉര്‍ജവ്വുമായി കണ്ടെത്തിയെങ്കിലും, സ്വകാര്യമായി മനസില്‍ ഞാന്‍ അങ്ങനെ പറയാന്‍ സാധിച്ച ആ നിമിഷത്തെ ഇപ്പോഴും എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായി സ്മരിക്കുന്നു. )

ആ സംരംഭം പാതി വഴിയില്‍ നിന്നു- ബാലിശമായ ഒരു എടുത്തു ചാട്ടമായിരുന്നു അത്-
പിന്നിട് വളരെ ഗൌരവത്തോടെ സിനിമയെ അവനെകള്‍ മുന്‍പ് കുറച്ചു കാലം ഞാന്‍ കൊണ്ട് നടനെങ്കിലും - ചില മുറിപ്പാടുകളും , അനുഭവങ്ങള്‍ വൃണപ്പെടുത്തിയ സംഭവങ്ങളും എന്നെ ഒരു പരാജിതനോ - ഭീരുവോ -എന്തോക്കയോ ഒക്കെ ആക്കി . സ്വന്തം അദ്വനവും ആശയവും വിശ്വസിച്ച് ഏല്‍പിച്ച സഹപ്രവര്‍ത്തകന്‍ - അത് സ്വന്തം സൃഷ്ടിയായി അവതരിപിച്ചപ്പോള്‍ -വെറും നോക്ക്കുത്തിയായി നിന്നപ്പോള്‍ ഞാന്‍ തിരിഞ്ഞോടിയത് എന്‍റെ പരാജയം തന്നെ- ജീവിതം കരുപിടിപ്പിക്കാന്‍ ഉള്ള വെഗ്രതയില്‍ ഞാന്‍ പാതി വഴിയില്‍ സിനിമയെ ഉപേക്ഷിച്ചു-

പക്ഷെ റോഷന്‍ പിന്നെയും പട വെട്ടി - നീണ്ട 10 -12 വര്‍ഷം - tele -film , സീരിയല്‍, ഒടുവില്‍ ഒരു ജേതാവായി തന്‍റെ ആദ്യ സിനിമ 'ഉദയനാണു താരം'
പിന്നീടുള്ള കഥകള്‍ ഏല്ലാവര്‍ക്കും അറിയാം.....

അങ്ങനെ മലയാള സിനിമയ്ക്കു ഒരു പുതിയ സംവിധായകനെ കിട്ടി, കഴിവും തന്റ്റെടവുമുള്ള ഒരു കരുത്തുള്ള സംവിധായകനെ .....!

ഉദയനാണു താരം' - release ചെയ്യ്യുമ്പോള്‍ റോഷന് ഒരു ആഗ്രഹം പറഞ്ഞു- ആദ്യ ദിവസം - ആദ്യ ഷോ -പറ്റാവുന്നത്രെ സുഹൃത്തുക്കള്‍ ഉണ്ടാവണം കൂടെ ഇരുന്ന കാണാന്‍...........അങ്ങനെ അന്ന് പ്രേക്ഷകനായി ആദ്യ ഷോ കാണുമ്പോള്‍ , സ്ക്രീനില്‍ 'റോഷന്‍ ആണ്ട്രൂസ് ' എന്ന് എഴുതി കാണിക്കുമ്പോള്‍ ഉയര്‍ന്ന ആദ്യ കൈയ്യടിയുടെ ഭാഗമാവാന്‍ എനിക്ക് സാധിച്ചു .....ഒരു മിടുക്കനെ മലയാള സിനിമയില്ലേക്ക് കൊണ്ട് വരന്‍ വളരെ ചെറുതെങ്ങിലും ...ഒരു കാരണമായത്തിന്റെ സന്തോഷത്തില്‍ സിനിമ കാണുമ്പോള്‍.....അതിലെ പല രംഗങ്ങളും ഞങള്‍ ജീവിതത്തില്‍ നേരിട്ടു അനുഭവിച്ച കാര്യങ്ങള്‍ ആയിരുന്നു ........പല രംഗങ്ങളും പകര്‍പ്പുകള്‍ തന്നെയായിരുന്നു .......ഒരു ഓര്‍മ്മപെടുത്തല്‍ പോലെ, ഞങള്‍ അന്നുള്ള സുഹൃത്തുക്കള്‍ പലരും .......ഞങ്ങളുടെ ഇന്നലെകള്‍ ...........
ഒരു നല്ല കൂട്ടുകാരന്‍റെ - 'നിങ്ങളെ ഞാന്‍ ഓര്‍ക്കുന്നു എന്ന് പറഞ്ഞ്' ഒരു കയ്യൊപ്പ് പോലെ ......!

വാല്‍കഷ്ണം -
ഉദയനാണു താരത്തിന്‍റെ തുടക്കം കുറുച്ച് ആവലാതികള്‍ നിറഞ്ഞ സമയത്ത്- ജീവിതത്തിന്‍റെ വികൃതമായ മുഖത്തിന്‌ മുന്‍പില്‍ , അവന്‍ ഒരു നിമിഷം പകച്ചു നിന്ന ഒരു കാലത്ത് ഞാന്‍ നാട്ടില്‍ ലീവിന് പോയപ്പോള്‍ റോഷനെ കണ്ടു.
അന്നവന്‍ എന്നോട് പറഞ്ഞു: 'ഈ പ്രൊജക്റ്റ്‌ നടന്നില്ലെങ്ങില്‍ എന്നിക്ക് ഇനി നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ല.'
ഞാന്‍ സമാധാനിപ്പിച്ചു ' അങ്ങനെ ഒരു അവസരം വന്നാല്‍ നിനക്ക് ഞാന്‍ വല്ല ജോലിയും കണ്ടെത്തി - വിസ അയച്ചു തരാം....'

അങ്ങനെ ഒരു പാതകം ഞാന്‍ അന്ന് ചെയയ്യ്തിരുന്നെങ്ങില്‍-
ദൈവഹിതം നമുക്ക് അറിയില്ലാലോ , അല്ലെങ്കില്‍ ഇങ്ങനെ ഒരു വിഡ്ഢിത്തം ഞാന്‍ ചെയ്തു പോകില്ലായിരുന്നോ ...???!!

Sunday 4 April 2010

ഒരു ഓഷോ കഥ ....




സ്വന്തം അനുഭവങ്ങളെ ഓഷോ പലപ്പോഴും കഥകളുടെ ഗണത്തില്‍പെടുത്തി പറയാറുണ്ട്.

അങ്ങനെ ഒരു കഥ ഇന്ന് പറയാം -

'ഒരിക്കല്‍, ഒരു വേനല്‍ കാലത്ത് ഞാന്‍ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു.
ആ കൊല്ലം ആ പ്രദേശത്തു തീരെ മഴ പെയ്യ്തിട്ടുണ്ടയിരുന്നില്ല.

തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍-ഒരാള്‍ വെള്ളം വിറ്റ്‌കൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടു.:
'ഒരു ഗ്ലാസ്‌ വെള്ളത്തിന്‌ വെറും പത്തു പൈസ മാത്രം' എന്നയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

എന്‍റെ അടുത്തിരുന്ന ഒരാള്‍ അയാളോട് ചോദിച്ചു:
'നിങ്ങള്‍ക്ക് ഇതു എട്ട് പൈസക്ക് വിറ്റൂടെ?'

വെള്ളം വിറ്റുകൊണ്ടിരുന്നയാള്‍ ഇതു കേട്ടതായി പോലും ഭാവിച്ചില്ല.
അത് ചോദിച്ചയാളുടെ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്യാതെ അയാള്‍ അടുത്തയാളുടെ അടുത്തേക്ക് നടക്കുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍പറയുന്നുണ്ടായിരുന്നു:

"എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടും തന്നെ ദാഹമുള്ളവനല്ല..."

Saturday 3 April 2010

The city that never sleeps.....


My story begins in Dubai during end of 1998....

My preconceived notions about the Middle East was so different, and Dubai was a total surprise. With It's extremely modern skyscrapers, cutting-edge malls, the world's first seven-star hotels and lots of tourism.....

And the most surprising-only some 30 percent of the city's families are Arab; about 40 percent are from India, and about 20 percent are expatriate Westerners. The three main cultural groups operate almost as parallel societies; while they shop in the same malls and eat in the same restaurants, the three rarely interact.........!!!

Note it, they rarely interact.

With more than 150 nationalities and almost as many expressions of culture, Dubai has been selling dreams for decades....

Arabs celebrate it as a model of Arab accomplishment-
westerners embrace it for the endless sunshine and luxury lifestyle....
and I would like to call it "the best-run Indian City"

Friday 2 April 2010

Why did you leave me...?


Some things in life are so strange, which could never be explained....!
Science may have developed-but these small simple things of life has no explanation.
Maybe, there might be some-but I never had the real answer for those doubts............

Like the very recent incident I had other day-
I have a very good friend who share the nearby accommodation in my villa. I wont be able to name him-even though in his mid 50's he's still very energetic, a very good speaker and we used to discuss all things under the sky.

Four days ago, morning as usual when I was getting ready for office he came to me and explained a dream he had previous night. In his dream he met a girl-to be precise the girl he was in love with in his 20's....

Morning hours being in rush- we didn't discuss much. But that day evening he detailed me about her. They were good friends-in fact they knew that they loved each other. But being different cast, it didn't work out. And as a usual, very common love story, they left each other and had a life with the partners destined, and had a life apart.
But still he used to think about her, and was sure that she might also be...... actually they were in very deep love-and wanted each other very much; but didn't have courage those days-

We discussed a lot about this, many similar stories know personally, I told him and even noticed he was so thrilled when he explained things about her and situations of those days...
I asked him, what actually did he see about her. He replied-'Nothing in order. First it was those days, our meetings, the moments we said good-bye etc...etc......then I saw her in a very gloomy mood-those eyes were staring at me- to my cowardliness to accept her against all odds of life........and he even remember she was saying 'why did you leave me?'

He even said that ,even though he used to think about her-never ever had her in his dreams.

I tried to comfort him-but I could feel him...........30 years have passed, they have met a few more times after that, but being with their partners both of them behaved, or you could say pretended as if they were normal-and has accepted that it was just an infatuation of those days. Though both the families were not in regular contact-anything important inside family- they used to inform each other as a very casual family friends....
But the truth was, they knew they loved each other and 'this loss'- still has a very deep impact or wound as they say-inside them, which they never ever disclosed to each other.

That day, I think we slept very late.
Next day was another busy day- as usual-with nothing special.

But the day after that, early morning when I opened my eyes-I saw him sitting near to me. He was trying to wake me up. He was looking so depressed-more than that he was in a state of shock I would say when he told me about the news he heard a few minutes ago from his wife in India: 'the girl who he was in love with, about who we had discussed, is dead'.

It was the same day, the same night-when he had seen her in his dream-she died peacefully in her sleep, as if she left the body and came to him to say good bye..!

We both didn't have an answer to why he had this strange dream that night-why he felt her presence very near to him that specific day-maybe within the same time when far away, ...............she was dying..!!!

As per the discussions we had on the day about this dream, he had told me that he never had her in his dreams earlier........there was no specific reason for him to dream about her that day, so that we could interpret a sub-conscious mind effect on it...........

So why did he see her within no time she died-
maybe in his dream, but why did he feel her presence the same night-asking him' why did you leave me..?'