Saturday 13 November 2010

Friday 22 October 2010

' എന്‍റെ ശവപെട്ടി ചുമക്കുന്നവരോട്..


എന്നെ കുടിയനെന്നു വിളിക്കരുത് ഞാന്‍ 'കുടിച്ചതെത്രയോ' തുച്ചമാണ്-
ഞാന്‍ കുടിച്ച "കണ്ണീരിനേക്കാള്‍ "- എ. അയ്യപ്പന്‍

എനിക്ക് ഏറ്റവും ഇഷ്ടപെട്ട അദ്ദേഹത്തിന്‍റെ കവിത ' എന്‍റെ ശവപെട്ടി ചുമക്കുന്നവരോട്......'നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു ..





Saturday 11 September 2010


Subash we all miss you a lot….
Whatever you did in life you did passionately.
You cared more about the people around you than anyone,
never stopped ‘surprising’ us, the same you left us all of a sudden…….

When you were there you always amused us, ready for anything…. ...
your energy was contagious, we never felt bored or even calm when you were around.

Your presence was sunshine, smile warmth, your happiness contagious
A brother, an ideal husband, a loving father….. an angel friend..!
-taken in an instant from all who loved him, cared for him, cherished him..!
His soul was stolen, but many more lost theirs as well….. broken hearted..!
All who lived with him, spent beautiful moments of life with him,
shared the thrones of life with him……. knew what a gem he was.
No comforting words, no illuminating explanations, no reasons whatsoever
Just a hug and a tear and the hope that time will numb the ache …!

We cherish your memories and this beautiful celestial voice of yours our whole life…….
which will make us feel that you are still alive with me…….
whenever I think I need strength, it’ll give me courage,
reminds me that your helping me out, behind the scenes.

We all love you very much- and I believe you knew it-and from somewhere out there in paradise,
you will be waiting for us to share that love- what you left behind…
But most of all, it reminds me of how much I really miss you now……...
…...how much we really miss you...a mystery unsolved...
Subash you were an amazing person…..!!




Thursday 9 September 2010

Gulumaal


ഒരു വാര്‍ത്ത പ്രതികരണ തലകെട്ട്:
തൃശൂരിലെയും പാലക്കാട്ടെയും മുഴുവന്‍ ഷാപ്പുകളും പൂട്ടും-
ബാക്കി ജില്ലകളിലെ ജനങ്ങള്‍ കുടിച്ചു മരിക്കട്ടെ
ഒരു സുഹൃത്തിന്‍റെ പ്രതികരണം:
ചിറ്റൂര്‍ എം എല്‍ എ അച്യുതന്‍ 35 വര്‍ഷമായി നടത്തിവന്ന കള്ളുകച്ചവടം നിര്‍ത്തി ....കുറ്റിപ്പുറം ദുരന്തത്തിലെ കള്ളുവന്നത് ചിടൂരില്‍ നിന്നാനെന്നറിയുന്നു......ദുരന്തത്തില്‍ അട്ടിമറിയഉള്ളതായി സംശയിക്കുന്നു........എന്തൊക്കെയോ ചീഞ്ഞുനാറുന്നു.....വലതുപക്ഷ രാഷ്ട്രീയം ഇത്രത്തോളം അധപ്പതിക്കില്ല എന്ന് വിശ്വസിക്കാം ....മറിച്ചൊന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാം .......


എന്‍റെ മനസ്സ് അറിയാതെ മൂളിപോയ ഒരു പാട്ട്:
അവനവന്‍ കുരുക്കുന്ന കുരുക്കഴിചീടുബോള്‍ ഗുലുമാല്‍ ......
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുബോള്‍ ഗുലുമാല്‍....!!!

ഓര്‍മ്മകള്‍ മേയ്യുന്ന ആ തിരുമുറ്റത്ത്‌ ....

ഇന്നലെ ഒരുപാട് നാളുകള്‍ക്കു ശേഷം ഞാന്‍ നല്ലൊരു സ്വപ്നം കണ്ടു....
-പെയ്തൊഴിഞ്ഞ ഒരു മഴയ്ക്ക് ശേഷം കുതിര്‍ന്നു നില്‍ക്കുന്ന, നമ്മുടെ ഇന്നലെകളില്‍ ഏറവും മനോഹരമായ ദിവസങ്ങള്‍ നമ്മള്‍ ചിലവിട്ട നമ്മുടെ ക്യാമ്പസ്‌....!
സ്വപ്നത്തിലെ ഓരോ ഫ്രൈമുകളും കടന്നു പോവുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നു അതൊരു സ്വപ്നമാണെന്ന് .....എന്നിട്ടും .??
ഉണര്‍ന്നപ്പോള്‍ - അതിന്‍റെ സുഖമുള്ള കുളിര് എന്നോടൊപ്പം കുറെ നേരം ഉണ്ടായിരുന്നു, അതിന്‍റെ നോവ്‌ എന്നിക്ക് നന്നായി അനുഭവപ്പെടുന്നുണ്ടായിരുന്നു. ..ഏറ്റവും വേദനയുള്ള ആ 'നൊമ്പരം' നമ്മോടൊപ്പം മണ്ണടിയുംവരെ -നമ്മുടെതായി -ഹൃദയത്തില്‍ ഏറ്റവും ഉള്ളറകളില്‍ എവിടെയോ ചേര്‍ന്ന് നില്‍ക്കും.........ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ക്ക് പിന്നില്‍ ഒരു നൊമ്പരവും, അതിന്‍റെ സുഗമുള്ള വേദനയും എന്ന് പറയുന്ന പോലെ .....!

പ്രണയം നൊമ്പരമാണ്‌..-അനിര്‍വചനീയമായ ഒരു തിരിച്ചറിവ് .
അന്ന് ഒരു പ്രണയത്തിനും നമ്മള്‍ അര്‍ഹരല്ല എന്ന് കരുതിയിരുന്ന ഒരു കാലം......കരിവേഷം കെട്ടി തിമിര്‍ത്ത്‌ ആടിയ ആ കാലത്ത് , പ്രണയത്തിന്‍റെ സുഗന്ധം നമ്മള്‍ അറിഞ്ഞിരുന്നില്ല എന്നതല്ലെ സത്യം...?

ഞാന്‍ ഇവിടെ 'നമ്മള്‍' എന്ന് പ്രയോഗിച്ചത്- ഞാന്‍ ഉള്‍പെടുന്ന ഒരു വലിയ സുഹൃത്ത് വലയത്തെ ഉദ്ദേശിച്ചു തന്നെ....അതില്‍ ഒരു പക്ഷെ നിങ്ങള്‍ ഉള്‍പെട്ടിരിക്കാം ......അത് തിരിച്ചറിഞ്ഞ്‌ ജീവിതത്തിലേക്ക് ആ സൌരഭ്യം പകര്‍ന്നവര്‍ ചിലരുമുണ്ടാവും.

ഇതു വായിക്കുന്നവരില്‍, പലരിലും ഞാന്‍ എന്നെ പോലെ തന്നെ അന്ന് നഷ്ടപെടുത്തിയ 'പ്രണയത്തിന്‍റെ' ഓര്‍മ്മകള്‍, മനസ്സിന്‍റെ ഏതെങ്കിലും കോണില്‍ സൂക്ഷികുന്നവര്‍ ഉണ്ടെങ്കില്‍, വരികള്‍ക്കിടയില്‍ അവര്‍ കൈമോശം വന്ന ആ മയില്‍‌പീലി തുണ്ട് കണ്ടെത്തി അവയെ തിരിച്ചറിഞ്ഞാല്‍ ....എന്‍റെ ഈ സ്വപ്നത്തിന്‍റെ തീവ്രത അവര്‍ മനസ്സിലാക്കും ...എന്നോടൊപ്പം ഒരിക്കല്‍ കൂടി ആ മുറ്റത്ത് വളപ്പൊട്ടുകള്‍ പെറുക്കാന്‍ കൂടുമെന്നും കരുതുന്നു...
അവളെ എന്നിക്ക് ഏറെ ഇഷ്ടമായിരുന്നു-
അത് ഞാനവളോട് പറഞ്ഞിട്ടിലെങ്കിലും.
ഞാന്‍ ഒരു ഭീരുവായിരുന്നോ- അല്ല, പിന്നെ എന്തുകൊണ്ട് പറഞ്ഞില്ല..??!

അവള്‍ എന്നെ സ്നേഹിക്കില്ല എന്ന തോന്നലോ- അല്ലെങ്കില്‍ എന്നെപോലെ ഒരാളെ അവള്‍ ഒരിക്കലും ആംഗികരിക്കില്ല എന്ന സ്വയം വിലയിരുത്തലോ - ഒരു വെറും പരിചിതന്‍റെ മേലാംഗി കാലം എന്നെ അന്നണിയിച്ചു...
ഒരുമിച്ച്- ചൂടും, കുളിര്‍കാറ്റുമേറ്റ് വര്‍ഷങ്ങളോളം - ആ കൊണ്ഗ്രീറ്റ് കാടുകളില്‍വെച്ച് പലയിടത്തും, പലപ്പോഴും കണ്ടുമുട്ടി -വാതോരാതെ സംസാരിച്ചു, പരിഭവിച്ചും കലഹിച്ചും ഞങ്ങള്‍ കടന്നു പോയി .
മനസ്സ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍, പറ്റാതെ -മറ്റെന്തോക്കയോ സംസാരിച്ച് കൊഴിഞ്ഞു പോയ ദിനങ്ങള്‍ ...!

ഒരുവശത്ത് സൂര്യതെജസ്സിന്‍റെ സര്‍വ്വ തിളക്കവുമായി നടക്കുമ്പോള്‍ -ഉള്ളില്‍ വലിയൊരു പരാജിതെന്‍റെ മനസ്സ് ആരോരുമറിയാതെ കൊണ്ട് നടന്ന കാലം....
പിന്നിട് ആ അകല്‍ച്ച നന്നായി വേദനപെടുത്തി- അകലുന്തോറും അറിയുകയായിരുന്നു അവളെ താന്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് .

പക്ഷെ, ഒന്നും പറയാതെ- ഒരു യാത്രാമൊഴി പോലുമില്ലാതെ അവള്‍ എന്നില്‍ നിന്നും അകന്നു.....സത്യത്തില്‍ ഞാന്‍ അവളില്‍ നിന്നും ഒളിച്ചോടിയതല്ലേ.....
മറ്റുള്ളവരുടെ പ്രശ്ങ്ങള്‍ക്കും, പോംവഴികളുടെയും 'സ്രോതസ്സ'യിരുന്ന താന്‍ പക്ഷെ സ്വന്തം കാര്യത്തില്‍ അന്നിത്രെ ദയനീയമായി പരാജിതനായതു എന്തുകൊണ്ട് എന്ന ചോദ്യം- അതിന്നും അങ്ങനെ അവശേഷിക്കുന്നു.

പിന്നിട് ഞാന്‍ അവളെ കണ്ടിട്ടില്ല...!
കാണാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. എങ്കിലും ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട് - അവള്‍ ഇന്ന് എവിടെയാവും ..? അവള്‍ എന്തായി മാറിയിരിക്കും ..??...ഒരു നല്ല ഭാര്യ ....അമ്മ - ഒക്കെ ഞാന്‍ സങ്കല്‍പ്പിക്കും. 'ഈ ഭൂമിയില്‍ ഒരിടത്ത് അവള്‍ ഇപ്പോഴുമുണ്ട്' എന്ന ഓര്‍മ്മപോലും ഒരിക്കലും ഉണങ്ങാത്ത ആ മുറിവില്‍ നിന്നും ചോരയിറ്റിക്കും....

കാലം കടന്നുപോയപ്പോള്‍-
അതിന്‍റെ കുത്തൊഴുക്കില്‍ ഉയര്‍ന്നുംതാന്നും മോന്നോട്ടു പോയപ്പോള്‍ പല പുതിയ മുഖങ്ങള്‍ ജീവിതത്തില്ലേക്ക് കടന്നുവന്നു - നല്ലൊരു ഭര്‍ത്താവായി ...അച്ഛനായി ..കുടുംബമായി ....
പക്ഷെ പല വെള്ളുപ്പാന്‍കാലത്തും കണ്ടിരുന്ന സ്വപ്നത്തില്‍ എന്തോ ഇപ്പോഴും നമ്മുടെ ക്യാമ്പസ്‌ കടന്നു വരുന്നു....!
മനസ്സിന് പ്രായം വരാത്തതുകൊണ്ടാവം അല്ലെ..?
നിങ്ങള്‍ വിശ്വസിക്കില്ല- നിങ്ങളില്‍ പലരെയും ഞാന്‍ ഇപ്പോഴും കാണാറുണ്ട്.
നമ്മുടെ ചങ്ങാത്തങ്ങള്‍ ....ഒരുമിച്ചുള്ള ആ ദിവസങ്ങള്‍ ....നീണ്ട കോറിഡോര്‍ ...ലൈബ്രറി ....കാന്‍റീന്‍...നമ്മള്‍ സന്തോഷവും സങ്കടവും പങ്കുവെച്ച സിമേന്‍റെ ബെഞ്ചുകള്‍...അതിനു തണലായി നിന്നിരുന്ന ചുവന്നപൂക്കള്‍ പൊഴിക്കുന്ന വലിയ തണല്‍വൃക്ഷങ്ങള്‍ ....

എന്നെ ഏറ്റവും വേട്ടയാടുന്ന രണ്ട് കാര്യങ്ങള്‍ ഉണ്ട്, ഈ സ്വപ്നങ്ങളില്‍ -
അതില്‍ ഒന്ന്,
ഒന്നും തന്നെ പഠിക്കാതെ, ഒരു വകയറിയാതെ- ഒരു ദൈര്യത്തിന് പരീക്ഷ ഹോളില്‍ കയറുന്ന ഒരു മഴയുള്ള ദിവസം ....!
ജീവിതത്തില്‍ ആ ദിവസത്തെ വളരെ ലാഘവത്തോടെ എടുത്ത ഞാന്‍ പക്ഷെ സ്വപ്നത്തില്‍ ഭയപ്പെടുത്തുന്ന ഒരു അനുഭവമാണ്‌ എന്നിക്ക് നല്‍കിയത്. ഭയവും, അന്താളിപ്പും- എന്തു ചെയ്യണമെന്ന് അറിയാതെ ചോദ്യകടലാസ്സിന് വേണ്ടിയുള്ള കാത്തിരുപ്പ്...ഒടുവില്‍ അത് കയ്യില്‍ കിട്ടുമ്പോള്‍ - 'ഇനിയെന്ത്' ഇന്ന് ചോദിക്കുന്നിടത്ത് മുറിഞ്ഞ്പോയി ഞെട്ടിയുണരുന്ന ആ 'സ്വപ്നം' ഞാന്‍ എത്രയോവട്ടം കണ്ടിരിക്കുന്നു. എന്തുകൊണ്ട് അത് അവിടെവെച്ചു മുറിഞ്ഞുപോവുന്നു എന്നെനിക്കറിയില്ല ...ഒരിക്കല്‍ പോലും ആ ചോദ്യകടലാസ്സിനെ ഞാന്‍ എങ്ങിനെ പ്രതികരിച്ചു എന്നുകാണാന്‍ എന്നിക്ക് കഴിഞ്ഞിട്ടില്ല ...!

രണ്ടാമത്തേത് -
ഇടക്കിടെ കാണുന്ന സ്വപ്നത്തില്‍ കാമ്പസിലുള്ള 'അവളുടെ' ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പകലുകള്‍......
പക്ഷെ ആ സ്വപ്നത്തിലും അവളെ കാണുമ്പോള്‍ -പറയാന്‍ ഒരുപാട് ഉണ്ടെങ്കിലും -ഒന്നും പറയാന്‍ പറ്റാതെ , മനസ്സു തുറക്കാന്‍ കഴിയാത്ത ഒരു 'പരാജിതെന്‍റെ' മുഖമായി നില്‍കുന്ന എന്നില്‍ സ്വപ്നമെത്തുന്നിടത്ത് ഞാന്‍ ഞെട്ടിയുണരും..!

പിന്നെ ഉറക്കം പിടിക്കുംവരെ മനസ്സ് ഒരുപാട് ചോദ്യങ്ങളുമായി അങ്ങനെ കിടക്കും..."അവള്‍ എവിടെയാവും ...? എന്നെ കുറിച്ചവള്‍ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചുകാണുമോ പിന്നിട് ജീവിതത്തില്‍ ഒരിക്കലെങ്കിലും ...? എന്‍റെ മനസ്സ് എപ്പോഴെങ്കിലും ഒന്ന് മനസ്സിലാക്കിയിരിക്കുമോ അവള്‍...!??!

ഞാന്‍ സ്വയം മനസ്സിനെ നിയന്ത്രിക്കും- ഒരു പ്രണയചാപല്യമോ, പ്രേമപരജയമെന്നോ പോലും പറയാന്‍ പറ്റാത്ത ഈ അവസ്ഥയെ മനസ്സിനുള്ളില്‍ എവിടെയെങ്കിലും ഒളിപ്പിക്കുക...അതവിടെയങ്ങിനെ, ഇടക്കിടെ ഒരു നോവായി- ഓര്‍മ്മകളില്‍ വന്നുംപോയും കൊണ്ടിരിക്കട്ടെ..!

ജീവിതം അങ്ങിനെയാണല്ലോ..?-
എല്ലാം നേടിയവന്‍റെ പോലും ഉള്ളിന്‍റെയുള്ളില്‍ പേറുന്ന ഒരു നൊമ്പരമുണ്ടെന്ന പണ്ടാരോ പറഞ്ഞിട്ടില്ലെ...
കാലത്തിന്‍റെ മായപ്രപഞ്ചത്തില്‍- കണ്ണ്മഞ്ഞള്ളിക്കുന്ന നിറപകിട്ടിനും , ഭ്രമിപ്പിക്കുന്ന കാഴ്ചകള്‍ക്കുമപ്പുറം- സ്വകാര്യമായ ഒരു 'നൊമ്പരം'....
നമുക്കേറ്റവും പ്രിയപ്പെട്ട നൊമ്പരം-
സ്വകാര്യമെങ്കിലും, അതിന്‍റെ വേദന അസഹ്യമെങ്കിലും- അത് നമ്മുക്ക് ഏറ്റവും പ്രിയപെട്ടതാവും.
അവ നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കും.
അതിലൊന്ന് തൊടുന്ന മാത്രയില്‍,
അതില്‍ നിന്നും രക്തമിറ്റും.....നീറ്റല്‍ അസഹ്യമാവും..!
എങ്കിലും ആ നോവ്‌ സുഖമുള്ള ഒരു അനുഭവവുമാവും..!

ഇതുപോലൊരു 'നോവും'പേറി-
ഇന്നലെകളില്‍ അടച്ചിട്ട ജനല്‍പാളികള്‍ക്കപുറം, ഞാന്‍ നിങ്ങളെ ഒരിക്കല്‍ കൂടി കൂട്ടികൊണ്ടുപോയിയെങ്കില്‍ - ക്ഷമ ചോദിക്കുന്നില്ല .

അതവിടെ അങ്ങനെ കിടക്കട്ടെ ......
ഇടക്കിടെ നമ്മെ നോവിക്കുന്ന, രസമുള്ള ഒരു മുറിപ്പാടായി ....!





Tuesday 7 September 2010

ധാര്‍മ്മിക ഉത്തരവാദിത്തം ......

പത്രവാര്‍ത്ത :
മദ്യദുരന്തം: ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു
എകസൈസ് മന്ത്രി പി. കെ ഗുരുദാസന്‍ രാജി വെക്കണം: രമേശ്‌ ചെന്നിത്തല-


എന്തോന്നു ധാര്‍മിക ഉത്തരവാദിത്വം രമേശന്‍ സാറേ....
ഇതെന്താ, നാട്ടില്‍ കള്ളാവാറ്റും വ്യാജമദ്യവും സുലഭം എന്ന കാര്യം ഒരു പുതിയ അറിവാണോ...???!!
സര്‍ക്കാര്‍ ആപ്പിസുകള്‍ തലപത്ത് മുതല്‍ താഴെകിട വരെ അഴിമതി എന്ന കാര്യം ഇപ്പോള്‍ അറിഞ്ഞെയുള്ലോ...???
അതില്‍ സത്യസന്തതയുള്ള ചിലരെ തലങ്ങും വിലങ്ങും പീഡിപ്പിക്കുന്ന സത്യം, അവര്‍ അനുഭവിക്കുന്ന ടെന്‍ഷന്‍...ഇതൊന്നും താങ്ങള്‍ കെട്ടിട്ടുപൊലുമില്ലെ.......എക്സൈസ് ഉദ്യോഗസ്ഥരെ, വനപാലകരെ ഒക്കെ തങ്ങളുടെ ജോലി ആത്മാര്‍ഥമായി ചൈയ്യ്തത്തിനു 'മരണം' കൂലിയായി കിട്ടിയതൊന്നും പത്രതിലെങ്ങിലും വായിച്ച് കാണുമല്ലോ അല്ലെ..?

പിന്നെ ഈ സ്ഥിരം പല്ലവി - 'ധാര്‍മിക ഉത്തരവാദി'-'രാജി വെക്കണം' .
ഇതോക്കെ കാലഹരണപെട്ട വാക്കുകളാണ്. ഇതൊന്നും കേട്ട് ഇപ്പോള്‍ ജനം രോമാഞ്ചം കൊള്ളാറില്ല.........

അവര്‍ക്ക് അറിയാം എല്ലാം ഒരു പുകയാണെന്ന്......ഒക്കെ ഒരു 'ഒരാഴ്ച' നീണ്ടു നില്‍ക്കുന്ന ചാനല്‍ സമയംകൊല്ലി മാത്രം....
ഗുരുദാസന്‍ പോയാല്‍ ഹരിദാസന്‍ വരും........
ഹരിദാസന്‍ പോയാല്‍ ശിവദാസന്‍ വരും...
പേരുകള്‍ ഇങ്ങനെ മാറി വരുമെന്നലാതെ...എല്ലാം തതൈവ..!

പിന്നെ മരിച്ചവരുടെ ആശ്രിതര്‍ക്ക് പോയി....അത്ര മാത്രം,
....അത് ദു:ഖകരം തന്നെ..!!!

പുകവലിച്ചു കാന്‍സര്‍ വന്ന രോഗിയെകണ്ട ടെന്‍ഷന്‍ മാറാന്‍ സിഗരറ്റ് കത്തിക്കുന്ന വിദ്വാന്‍മാരല്ലെ നമ്മള്‍..!
വ്യാജമദ്യദുരന്തം കേട്ട നമ്മള്‍ ആശ്വസിക്കുന്നത് 'ഹോ പലയിടത്തില്‍ നിന്നും കുടിച്ചിട്ടും ഇത് വരെ ഇങ്ങനത്തെ പോല്ലാപ്പിലൊന്നും ചാടിക്കാത്ത ദൈവത്തിനു നന്ദി ...'-എന്നല്ലെ..? .
എന്നിട്ട് പിന്നിട് കുടിക്കാതിരുന്നിട്ടുണ്ടോ..?

വിരല്‍ ചൂണ്ടാന്‍ പെട്ടന്ന് കഴിയും
വേദാന്തം ഓതാന്‍ ആര്‍ക്കും സാധിക്കും....
ഉപദേശിക്കാന്‍ എളുപ്പമാണ്-
ഇതിനൊന്നും വലിയ പൈസ ചിലവില്ലല്ലൊ...
കേള്‍ക്കാന്‍ കുറെ ആളെ കിട്ടുന്ന കാലവും.....!

Thursday 2 September 2010

മലയാളത്തിന് 2000 വര്‍ഷത്തെ പഴക്കഠ : പൗരാണിക ഭാഷപദവിക്ക് അ൪ഹഠ

മലയാളത്തിന് പൗരാണിക ഭാഷാപദവി ലഭിക്കാനുള്ള കാലപ്പഴക്കമുണ്ടെന്ന് കണ്ടെത്തല്‍....!


എടക്കല്‍, തേനി, പട്ടണം നപ്രദേശങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളാണ് മലയാളത്തിന്റെ പൗരാണികതയുടെ പ്രാധാന്യം വെളിവാക്കുന്നത്. ക്ലാസിക്കല്‍ പദവി ലഭിക്കണമെങ്കില്‍ ഭാഷയ്ക്ക് 1500 വര്‍ഷമെങ്കിലും പൗരാണികതയുണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമം. ക്ലാസിക്കല്‍ പദവിക്ക് അര്‍ഹമായ ഭാഷകളുടെ വികസനത്തിനായി കേന്ദ്രം നൂറുകോടി രൂപ നല്‍കും. സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയ്ക്കാണ് നിലവില്‍ ക്ലാസിക്കല്‍ പദവിയുള്ളത്. മലയാളത്തിന് ഈ പദവി ലഭിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനും ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ കണ്‍വീനറുമായ വിദഗ്ധ സമിതി സര്‍ക്കാര്‍ രൂപവത്ക്കരിച്ചിരുന്നു. സമിതിയുടെ ശ്രമഫലമായി പുതിയ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ലിപി വിജ്ഞാന വിദഗ്ധനായ ഐരാവതം മഹാദേവന്‍ ഈയിടെ സമിതിക്ക് നല്‍കിയ വീരക്കല്‍ ശാസനമാണ് ഇതില്‍ പ്രധാനം. തേനി ജില്ലയിലെ പുളിമാങ്കൊമ്പില്‍ നിന്ന് ലഭിച്ച ബി.സി.രണ്ടാം നൂറ്റാണ്ടാലെ വീരക്കല്‍ ലിഖിതത്തില്‍ 'കൂടലൂര്‍ ആ കോള്‍ പെടു തീയന്‍ അന്തവന്‍ കല്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കന്നുകാലികള്‍ക്കുവേണ്ടിയുള്ള യുദ്ധത്തില്‍ മരിച്ച തീയന്‍ അന്തവാന്‍ 'സ്മാരകക്കല്ല് ' എന്നാണ് ഇതിനര്‍ത്ഥം. ഇതിലെ പെടു (മരിച്ചുവീണ) എന്ന പദം മലയാളമാണ്. തമിഴില്‍ ഈ വാക്ക് പടു എന്നാണ്. തീയന്‍ എന്ന പദവും മലയാളത്തിലല്ലാതെ മറ്റൊരിടത്തും ഉപയോഗിച്ചിരുന്നില്ല. എടക്കല്‍ ഗുഹയില്‍നിന്ന് കണ്ടെത്തിയ ഒരു ശാസനത്തില്‍ 'പല്പുലി താന്തകാരി ' ( പല പുലികളെ കൊന്നവന്‍) എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതം. തമിഴില്‍ 'പറ് പുലി' എന്നാണ് പകയോഗമാണ മറ്റൊരു ലിഖിതത്തില്‍ 'വെങ്കോമലൈ കച്ചവനു ചത്തി ' (വെങ്കോമലയിലെ കശ്യപന് ശക്തി ) എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി വിദഗ്ധ സമിതി നിരീക്ഷിക്കുന്നു. 'കച്ചവനു' എന്നത് തികച്ചും മലയാള പ്രയോഗമാണെന്ന് സമിതി പറയുന്നു. തമിഴില്‍ 'കച്ചവനുക്ക് ' എന്നാണ് പ്രയോഗം. പട്ടണം പര്യവേക്ഷണത്തില്‍ നിന്ന് ലഭിച്ച ഒരു ഓട്ടക്കല കഷണത്തില്‍ 'ഊര്‍പ്പാവ ഓ:' എന്ന് രേഖപ്പെടുത്തിയിരുന്നു. തമിഴിലാണെങ്കില്‍ 'പാവൈ' എന്നാണ് ചേര്‍ക്കേണ്ടതെന്നും സമിതി നിരീക്ഷിക്കുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിലേതാണ് ഈ ഓട്ടക്കല കഷണം എന്നാണ് കണ്ടെത്തിയിട്ടുള്ളത്........
ശ്രീജിത്ത്‌
(സുഹൃത്ത്)

ഇനി അല്‍പ്പം നമുക്കിടയിലെ സുഹൃത്തുക്കളുടെ ഈ വിഷയത്തെപറ്റിയുള്ള അഭിപ്രായം ചേര്‍ക്കട്ടെ:-

"......മലയാളത്തിനു ഈ പദവി ഒരിക്കലും കൊടുക്കരുത് എന്നാണ് എന്‍റെ വളരെ ശ ക്തമായ അഭിപ്രായം . കാരണം മലയാളികള്‍ അതു അര്‍ഹിക്കുന്നില്ല- കാരണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ....................... -എന്നിട്ടും അതിനുവേണ്ടി കരയുന്നവരെ ഓര്‍ത്തു എനിക്ക് സഹതാപം മാത്രമേ ഉള്ളൂ."

"........തീര്‍ച്ചയായും നമുക്കാ പദവി ആവശ്യമില്ല, മലയാളഭാഷയെ എത്ര മാത്രം അധപതിപ്പിക്കാമെന്നു നൂലു മാത്രം അരയിലണിഞ്ഞുവരുന്ന പ്രമുഖ മലയാളം ചാനലുകളിലെ അവതാരികമാര്‍ (അവതാരകന്മാര്‍ വല്യ കുഴപ്പമില്ല എന്നും പറയാതെ വയ്യ) നമുക്കു കാണിച്ചു തന്നും.......
ഇനി മലയാളത്തിനു ക്ലാസ്സിക് പദവി കിട്ടിയാല്‍ അതിനെ അഭിനന്ദിച്ചുകൊണ്ടു അതേ ചാനലുകളിലെ അതെ അവതാരികമാര്‍ വീണ്ടും വരും.. .......എന്നിട്ടു പറയും
'ഹായ് ഗയ്സ് ഔര്‍ മലയാലം ബാസക്കു ക്ലാസ്സിക് പദവി കിറ്റി .. സൊ നമ്മലിവിടെ ...."
................അതീനു ഇനിയും അവസരം ഉണ്ടാക്കണ്ട....."


Tuesday 24 August 2010

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.......















അത് അങ്ങനെയാണല്ലൊ....ഇതെപറ്റി ഉള്‍ത്തിരിഞ്ഞു വന്ന ചില 'മലയാളി' സംവാദങ്ങള്‍ മാത്രം ഇന്ന് പങ്ക് വെക്കട്ടെ :





ഒരു മലയാളി :
താരസംഘടനക്ക് ' അമ്മ'എന്ന് നല്‍കിയിട്ടുള്ള പേരു മാറ്റണം.. ഇത് അമ്മയെപോലും അപമാനിക്കുന്ന തരത്തിലാണു അവര്‍ പെരുമാറുന്നത്.

ഈ സംഘടന ഇന്ന് മലയാളികള്‍ക്കാകെ മാനക്കേടുണ്ടാക്കുന്ന രീതിയിലാണു ഓരോ കാര്യങള്‍ ചെയ്യുന്നത്...സര്‍ഗാത്മകതയും സാങ്കേതികതയും ഒരുപോലെ സമന്വയിപ്പിച്ച് ഇന്ത്യന്‍സിനിമയെ ലോകനിലവാരത്തില്‍ ഉയര്‍ത്തിയ നടനായ കമലഹാസനെ കേരളം ആദരിക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാറിന്റെ ഓണംവാരാഘോഷ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ' അമ്മ' തീരുമാനിച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നെറികെട്ടനടപടിയായിപ്പോയി..
അമ്മയുടെ ഏറാന്‍ മൂളികളായ നേതൃത്ത്വം മലയാള സിനിമക്ക് മാത്രമല്ല മലയാളിക്കും നാണക്കേടാണു... മലയാളത്തില്‍ ഇന്ന് എല്ലാ കുത്തിത്തിരിപ്പുകള്‍ക്കും നേതൃത്വം നല്‍കുന്ന ഇന്നത്തെ അമ്മയുടെ നേതൃത്വത്തിലും ഉപദേശസമിതിയിലും ഉള്ളവരൊന്നും ഇല്ലാത്ത ഒരു കാലത്ത് മലയാളികളുടെ 'കണ്ണും കരളും' കവര്‍ന്ന പ്രിയപ്പെട്ട നടനായിരുന്നു കമലഹാസനെന്ന് ഇവര്‍ക്ക് ഏവര്‍ക്കും അറിയാവുന്നതായിട്ടും എന്തിനു കമലഹാസനെ അപമാനിക്കാന്‍ ഇവര്‍ തയ്യാറായി മലയാളികള്‍ ചിന്തിക്കണം..........
മറ്റൊരു മലയാളി
കമലാഹാസൻ അഭിനയത്തികവിന്റെ അൻപത് വർഷങ്ങൾ തികച്ചതിനെ ആദരിക്കാനാണ് കേരള ഗവൺമെന്റ് പരിപാടി സംഘടിപ്പിച്ചത്. അതിനെ അപമാനിച്ച ഇന്നസെന്റും സൂപ്പർ സ്റ്റാറുകളും വെറും കുണ്ടു കിണറ്റിലെ (കേരളത്തിലെ) തവളകളാണ്. ഇന്ത്യയിലെ എണ്ണം പറഞ്ഞ അഭിനയ പ്രതിഭകളിലൊരാളായ കമലാഹാസൻ എവിടെ, കേരളമെന്ന "ഠ" വട്ടത്തിന് പുറത്ത് ആരും അറിയാത്ത ഇവനൊക്കെ എവിടെ?

ഒരു മലയാളി :
മലയാള സിനിമയിലെ ആള്‍ക്കാര്‍ കലാകാരന്മാരല്ല,അവര്‍ ബിസ്സിനസ്സുകാര്‍ ആണു,അവര്‍ക്ക് അസഹിഷ്ണത എന്ന നല്ല ഗുണമുണ്ട്,ആ ചടങ്ങില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ രൂപ കൊടുക്കുമോ ? ഇവിടത്തെ അതിമാനുഷികര്‍ക്കു ഇത്രെയൊക്കെയെ പറ്റു,ഇനി ബഹുമാനിക്കണം എന്നു നിര്‍ബന്ധമാണെങ്കില്‍ കമല്‍ഹാസന്‍ അടുത്ത ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ നമ്മുടെ ആള്‍ക്കാരെ വിട്ടു കൊരവ(കൂ കൂ..) ഇട്ടു സ്വീകരിപ്പിക്കാം












വേറെ ഒരു മലയാളി
കമലഹാസനെ ബഹിഷ്ക്കരിക്കാനുള്ള അഹങ്കാരം അവരില്‍ ഉറഞ്ഞുകൂടിയത് അവരുടെ അല്പതരത്തിന്റെ സൂചനയായി കാണാം ...


പകരം സിനിമാ ആസ്വാതകരായ നമ്മോടുള്ള വെല്ലുവിളിയും.


കമലഹാസനെ ബഹിഷ്കരിക്കുന്നതിന് മുന്നേ നമ്മള്‍ അവരെ ബഹിഷ്കരിച്ചാല്‍ എന്താവും സ്തിഥി ?


എന്നവര്‍ ചിന്തിക്കണമായിരുന്നു . നമ്മള്‍ തമിഴരെ പോലെ സിനിമാ ഭ്രാന്തരല്ലെന്നും അറിയണമായിരുന്നു


സ്റ്റാറും ,സൂപ്പര്‍ സ്റ്റാറും ഒക്കെ ആവുന്നത് നമ്മള്‍ സിനിമ കാണുകയും പ്രോത്സാഹനങ്ങള്‍ നല്‍കുകയും


നമ്മുടെ നെഞ്ചോട്‌ ചേര്‍ത്ത് സ്നേഹിച്ചാരാധിക്കുകയും ചെയ്യുന്നതുകൊണ്ടാണെന്നു ഇവര്‍ മറന്നു കൂടായിരുന്നു ............


പകരം മധുരമായി നമുക്ക് പ്രതികാരം ചെയ്യാനൊരു വഴിയെ ഞാന്‍ കാണുന്നുള്ളൂ


ഈ സൂപ്പര്‍ സ്റ്റാറുകളുടെയും ഭാരവാഹികളുടെയും സിനിമകള്‍ നമ്മള്‍ കാണില്ല


ചുരുങ്ങിയ പക്ഷം കമലഹാസനോട് മാപ്പുപറയുന്നത് വരെയെങ്കിലും


ഒപ്പം ഈ സംസ്കാര സൂന്യരുടെ നെറികേടിനു മലയാളികളെന്ന നിലക്ക്


അവര്‍ക്ക് വേണ്ടി നമുക്ക് മാപ്പ് പറയാം


ഒരു മലയാളി
ഒരു സംഘടനയും പ്രസ്ഥാനവും ഇല്ലാതിരുന്നപ്പോള്‍ സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. നിര്‍മാതാക്കളും സംവിധായകരും ലൈറ്റ് ബോയ്സ് അടക്കം ഒത്തൊരുമയോടെ ആണ് ജോലി ചെയ്തു പോന്നിരുന്നത് . എന്നാല്‍ ഇപ്പോള്‍ കുറെ സംഘടനകള്‍ ചേരി തിരിഞ്ഞുള്ള അടിയും വഴക്കും മാത്രമായി . നടന്മാരുടെ സംഘടന, സംവി ധായകരുടെ സംഘടന, നിര്‍മാതാക്കളുടെ സംഘടന , എന്തിനു പറയുന്നു ലൈറ്റ് ബോയ്സിനു വരെ സംഘടന ആയി . എല്ലാവര്ക്കും അഭിനയിക്കാനും നൃത്തം ചെയ്യാനും പാടാനും ഉള്ള കഴിവ് ദൈവം കൊടുക്കുമോ? ദൈവം കൊടുത്ത കലാപരമായ കഴിവിനും ഒരു സംഘടനയോ?
വേറെ ഒരു മലയാളി
എന്തുകൊണ്ട് കമലാഹാസനേ അവഹെയ്ളിച്ചപ്പോ മാത്രം മലയാളിയുടെ നാവ് പൊങ്ങി എന്ന് മനസിലാകുന്നില്ല . ആദ്യം സ്വന്തം സഹോദരന്‍റെ കണ്ണ് നീരോപ്പ് അത് കഴിഞ്ഞു പോരേ അയല്‍ പക്കത്തെ . നമ്മുക്കിടയില്‍ ഇല്ലെ എത്രയോ അനധരിക്കപെട്ട ........അവഹെളിക്കപെട്ട 'മുത്തുകള്‍'


വാല്‍കഷ്ണം:
എല്ലാം ഇപ്പോള്‍ ബിസിനസ്‌ അല്ലെ..മതം, രാഷ്ട്രിയം കല...
അപ്പോള്‍ പിന്നെ ഏറാന്‍മൂളികളും, പാദസേവകരും ആവെണ്ടേ നിലനില്‍പ്പിനു
അതിപ്പോള്‍ കവികളും സാംസ്കാരിക നേതാക്കന്‍മാരും സിനിമക്കാരും അങ്ങനെ ആയാല്‍ മാത്രം നിങ്ങള്‍ ഇങ്ങനെ മുറവിളി കൂട്ടുന്നതെന്തേ:



NEWS in detail:

AMMA expresses displeasure on honoring Actor Kamal Hassan. Recently when Kerala Govt decided and presented the honor Padmasree Sakalakala Vallabhan Kamal Hassan at the Onam celebration last week. This should have been a non-issue, but it became an issue because AMMA (Official Motto: Prevent people from earning a living) President decide that it was sacrilege. The reason is that no Malayali has been honored by Tamlians.
Innocent, the President of AMMA's statement on this: The association was not against honoring Kamal Hassan but when the Malayalam Film Industry had a lot of actors and actresses who had 50 completed 50 years in the film industry, it would be not be fond of singing paeans for a Tamil actor.
Innocent, President of AMMA said that the association is not against honoring Kamal but is agitated that when there are numerous actors and actresses in Kerala, having completed 50 years in the film industry, why an actor from another state should be felicitated, and that i
t is time Tamilians honored some Malayalis, like Mammotty or Mohanlal or Idavela Babu. We certainly deserve this. We have shown our loyalty in many ways. In award shows we have sung more Tamil songs than Malayalam songs. We have made our Malayalam actors speak Tamil in Malayalam movies. In most of our movies we have made the hero a resident of Pollachi. In movies like Lal Jose’s Mulla, we have added Tamil songs without reason. In Idea Star Singer, we made Malayali singers sing Illayaraja and A R Rahman hits. We liberally exported our heroines to act in Tamil movies and liberally imported the movies they have acted. With these actresses we have also reduced their costume budget.
Ever since Meleparambil Aanveedu was released every other movie had either a good Gounder or a bad Gounder. And every Malayalam movie worth its salt had an obligatorydappankuthu song. Even Mammotty dances in colorful shirts now. Finally, we even honored a Tamil movie by giving it the award for path breaking film in a Malayalam film award function!
When will our Tamil masters reward sepoys like us?
Till they do that, we don’t need to honor any one...????!!!!!