
എഴുത്തുക്കാരനാവാന്‍ ശ്രമിക്കുന്നില്ല; എഴുത്തുക്കാരനായി വേഷംകെട്ടുന്നില്ല...ഇതൊരു പങ്കിടലാണ്. ഓര്‍മ്മകള്‍... അറിഞ്ഞതും അനുഭവിച്ചതുമായ,കണ്ടത്, കേട്ടത്, വായിച്ചത്, വര്ത്തമാനകാലത്തുള്ളവ, ചിലത് മുന്‍പ് എപ്പോഴോ ഉള്ളത്... എന്നെ അത്ഭുതപ്പെടുത്തിയ ചിലർ, അവർ വെച്ചുനീട്ടിയ പാഥേയം.. ഏടുകള്‍.... ഒരോര്‍ത്തരോടും നന്ദി.. ഈ ബ്ലോഗും അതിലെ കുറിപ്പുകള്‍ക്കും അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു...ഈ പങ്കിടലിനെ 'ടേക്ക് ഇറ്റ് ഫ്രം മീ' എന്ന് വിളിക്കാം.....

കർക്കിടമാസത്തിൽ മാത്രമല്ല, എല്ലാ ദിവസത്തിലെ പ്രഭാതത്തിലൊ
സന്ധ്യക്കൊ ഭവനങ്ങളിൽ രാമായണം വായിച്ചിരുന്ന ഒരു കാലം നമ്മുക്ക് തൊട്ടു മുൻപുണ്ടായിരുന്നു. അത് ആത്മീയതക്കപ്പുറം- നമ്മുക്ക് തന്നിരുന്ന ജീവിതവീക്ഷണം,
ചര്യകൾ, ഭാഷാസ്വാധീനം, അക്ഷരശുദ്ധിയുമൊക്കെ വളരെ വലുതുമായിരുന്നു.