പത്രവാര്‍ത്ത :
മദ്യദുരന്തം: ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു
എകസൈസ് മന്ത്രി പി. കെ ഗുരുദാസന്‍ രാജി വെക്കണം: രമേശ് ചെന്നിത്തല-
എന്തോന്നു ധാര്‍മിക ഉത്തരവാദിത്വം രമേശന്‍ സാറേ....
ഇതെന്താ, നാട്ടില്‍ കള്ളാവാറ്റും വ്യാജമദ്യവും സുലഭം എന്ന കാര്യം ഒരു പുതിയ അറിവാണോ...???!!
സര്‍ക്കാര്‍ ആപ്പിസുകള്‍ തലപത്ത് മുതല്‍ താഴെകിട വരെ അഴിമതി എന്ന കാര്യം ഇപ്പോള്‍ അറിഞ്ഞെയുള്ലോ...???
അതില്‍ സത്യസന്തതയുള്ള ചിലരെ തലങ്ങും വിലങ്ങും പീഡിപ്പിക്കുന്ന സത്യം, അവര്‍ അനുഭവിക്കുന്ന ടെന്‍ഷന്‍...ഇതൊന്നും താങ്ങള്‍ കെട്ടിട്ടുപൊലുമില്ലെ.......എക്സൈസ് ഉദ്യോഗസ്ഥരെ, വനപാലകരെ ഒക്കെ തങ്ങളുടെ ജോലി ആത്മാര്‍ഥമായി ചൈയ്യ്തത്തിനു 'മരണം' കൂലിയായി കിട്ടിയതൊന്നും പത്രതിലെങ്ങിലും വായിച്ച് കാണുമല്ലോ അല്ലെ..?
പിന്നെ ഈ സ്ഥിരം പല്ലവി - 'ധാര്‍മിക ഉത്തരവാദി'-'രാജി വെക്കണം' .
ഇതോക്കെ കാലഹരണപെട്ട വാക്കുകളാണ്. ഇതൊന്നും കേട്ട് ഇപ്പോള്‍ ജനം രോമാഞ്ചം കൊള്ളാറില്ല.........
അവര്‍ക്ക് അറിയാം എല്ലാം ഒരു പുകയാണെന്ന്......ഒക്കെ ഒരു 'ഒരാഴ്ച' നീണ്ടു നില്‍ക്കുന്ന ചാനല്‍ സമയംകൊല്ലി മാത്രം....
ഗുരുദാസന്‍ പോയാല്‍ ഹരിദാസന്‍ വരും........
ഹരിദാസന്‍ പോയാല്‍ ശിവദാസന്‍ വരും...
പേരുകള്‍ ഇങ്ങനെ മാറി വരുമെന്നലാതെ...എല്ലാം തതൈവ..!
പിന്നെ മരിച്ചവരുടെ ആശ്രിതര്‍ക്ക് പോയി....അത്ര മാത്രം,
....അത് ദു:ഖകരം തന്നെ..!!!
പുകവലിച്ചു കാന്‍സര്‍ വന്ന രോഗിയെകണ്ട ടെന്‍ഷന്‍ മാറാന്‍ സിഗരറ്റ് കത്തിക്കുന്ന വിദ്വാന്‍മാരല്ലെ നമ്മള്‍..!
വ്യാജമദ്യദുരന്തം കേട്ട നമ്മള്‍ ആശ്വസിക്കുന്നത് 'ഹോ പലയിടത്തില്‍ നിന്നും കുടിച്ചിട്ടും ഇത് വരെ ഇങ്ങനത്തെ പോല്ലാപ്പിലൊന്നും ചാടിക്കാത്ത ദൈവത്തിനു നന്ദി ...'-എന്നല്ലെ..? .
എന്നിട്ട് പിന്നിട് കുടിക്കാതിരുന്നിട്ടുണ്ടോ..?
വിരല്‍ ചൂണ്ടാന്‍ പെട്ടന്ന് കഴിയും
വേദാന്തം ഓതാന്‍ ആര്‍ക്കും സാധിക്കും....
ഉപദേശിക്കാന്‍ എളുപ്പമാണ്-
ഇതിനൊന്നും വലിയ പൈസ ചിലവില്ലല്ലൊ...
കേള്‍ക്കാന്‍ കുറെ ആളെ കിട്ടുന്ന കാലവും.....!