മലയാളത്തിന് പൗരാണിക ഭാഷാപദവി ലഭിക്കാനുള്ള കാലപ്പഴക്കമുണ്ടെന്ന് കണ്ടെത്തല്‍....!
എടക്കല്‍, തേനി, പട്ടണം നപ്രദേശങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളാണ് മലയാളത്തിന്റെ പൗരാണികതയുടെ പ്രാധാന്യം വെളിവാക്കുന്നത്. ക്ലാസിക്കല്‍ പദവി ലഭിക്കണമെങ്കില്‍ ഭാഷയ്ക്ക് 1500 വര്‍ഷമെങ്കിലും പൗരാണികതയുണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമം. ക്ലാസിക്കല്‍ പദവിക്ക് അര്‍ഹമായ ഭാഷകളുടെ വികസനത്തിനായി കേന്ദ്രം നൂറുകോടി രൂപ നല്‍കും. സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയ്ക്കാണ് നിലവില്‍ ക്ലാസിക്കല്‍ പദവിയുള്ളത്. മലയാളത്തിന് ഈ പദവി ലഭിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനും ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ കണ്‍വീനറുമായ വിദഗ്ധ സമിതി സര്‍ക്കാര്‍ രൂപവത്ക്കരിച്ചിരുന്നു. സമിതിയുടെ ശ്രമഫലമായി പുതിയ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ലിപി വിജ്ഞാന വിദഗ്ധനായ ഐരാവതം മഹാദേവന്‍ ഈയിടെ സമിതിക്ക് നല്‍കിയ വീരക്കല്‍ ശാസനമാണ് ഇതില്‍ പ്രധാനം. തേനി ജില്ലയിലെ പുളിമാങ്കൊമ്പില്‍ നിന്ന് ലഭിച്ച ബി.സി.രണ്ടാം നൂറ്റാണ്ടാലെ വീരക്കല്‍ ലിഖിതത്തില്‍ 'കൂടലൂര്‍ ആ കോള്‍ പെടു തീയന്‍ അന്തവന്‍ കല്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കന്നുകാലികള്‍ക്കുവേണ്ടിയുള്ള യുദ്ധത്തില്‍ മരിച്ച തീയന്‍ അന്തവാന്‍ 'സ്മാരകക്കല്ല് ' എന്നാണ് ഇതിനര്‍ത്ഥം. ഇതിലെ പെടു (മരിച്ചുവീണ) എന്ന പദം മലയാളമാണ്. തമിഴില്‍ ഈ വാക്ക് പടു എന്നാണ്. തീയന്‍ എന്ന പദവും മലയാളത്തിലല്ലാതെ മറ്റൊരിടത്തും ഉപയോഗിച്ചിരുന്നില്ല. എടക്കല്‍ ഗുഹയില്‍നിന്ന് കണ്ടെത്തിയ ഒരു ശാസനത്തില്‍ 'പല്പുലി താന്തകാരി ' ( പല പുലികളെ കൊന്നവന്‍) എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതം. തമിഴില്‍ 'പറ് പുലി' എന്നാണ് പകയോഗമാണ മറ്റൊരു ലിഖിതത്തില്‍ 'വെങ്കോമലൈ കച്ചവനു ചത്തി ' (വെങ്കോമലയിലെ കശ്യപന് ശക്തി ) എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി വിദഗ്ധ സമിതി നിരീക്ഷിക്കുന്നു. 'കച്ചവനു' എന്നത് തികച്ചും മലയാള പ്രയോഗമാണെന്ന് സമിതി പറയുന്നു. തമിഴില്‍ 'കച്ചവനുക്ക് ' എന്നാണ് പ്രയോഗം. പട്ടണം പര്യവേക്ഷണത്തില്‍ നിന്ന് ലഭിച്ച ഒരു ഓട്ടക്കല കഷണത്തില്‍ 'ഊര്‍പ്പാവ ഓ:' എന്ന് രേഖപ്പെടുത്തിയിരുന്നു. തമിഴിലാണെങ്കില്‍ 'പാവൈ' എന്നാണ് ചേര്‍ക്കേണ്ടതെന്നും സമിതി നിരീക്ഷിക്കുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിലേതാണ് ഈ ഓട്ടക്കല കഷണം എന്നാണ് കണ്ടെത്തിയിട്ടുള്ളത്........
ശ്രീജിത്ത്
(സുഹൃത്ത്)
ഇനി അല്‍പ്പം നമുക്കിടയിലെ സുഹൃത്തുക്കളുടെ ഈ വിഷയത്തെപറ്റിയുള്ള അഭിപ്രായം ചേര്‍ക്കട്ടെ:-
"......മലയാളത്തിനു ഈ പദവി ഒരിക്കലും കൊടുക്കരുത് എന്നാണ് എന്‍റെ വളരെ ശ ക്തമായ അഭിപ്രായം . കാരണം മലയാളികള്‍ അതു അര്‍ഹിക്കുന്നില്ല- കാരണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ....................... -എന്നിട്ടും അതിനുവേണ്ടി കരയുന്നവരെ ഓര്‍ത്തു എനിക്ക് സഹതാപം മാത്രമേ ഉള്ളൂ."
"........തീര്‍ച്ചയായും നമുക്കാ പദവി ആവശ്യമില്ല, മലയാളഭാഷയെ എത്ര മാത്രം അധപതിപ്പിക്കാമെന്നു നൂലു മാത്രം അരയിലണിഞ്ഞുവരുന്ന പ്രമുഖ മലയാളം ചാനലുകളിലെ അവതാരികമാര്‍ (അവതാരകന്മാര്‍ വല്യ കുഴപ്പമില്ല എന്നും പറയാതെ വയ്യ) നമുക്കു കാണിച്ചു തന്നും.......
ഇനി മലയാളത്തിനു ക്ലാസ്സിക് പദവി കിട്ടിയാല്‍ അതിനെ അഭിനന്ദിച്ചുകൊണ്ടു അതേ ചാനലുകളിലെ അതെ അവതാരികമാര്‍ വീണ്ടും വരും.. .......എന്നിട്ടു പറയും
'ഹായ് ഗയ്സ് ഔര്‍ മലയാലം ബാസക്കു ക്ലാസ്സിക് പദവി കിറ്റി .. സൊ നമ്മലിവിടെ ...."
................അതീനു ഇനിയും അവസരം ഉണ്ടാക്കണ്ട....."