പ്രണയം നൊമ്പരമാണ്..-അനിര്‍വചനീയമായ ഒരു തിരിച്ചറിവ് .
അന്ന് ഒരു പ്രണയത്തിനും നമ്മള്‍ അര്‍ഹരല്ല എന്ന് കരുതിയിരുന്ന ഒരു കാലം......കരിവേഷം കെട്ടി തിമിര്‍ത്ത് ആടിയ ആ കാലത്ത് , പ്രണയത്തിന്‍റെ സുഗന്ധം നമ്മള്‍ അറിഞ്ഞിരുന്നില്ല എന്നതല്ലെ സത്യം...?
ഞാന്‍ ഇവിടെ 'നമ്മള്‍' എന്ന് പ്രയോഗിച്ചത്- ഞാന്‍ ഉള്‍പെടുന്ന ഒരു വലിയ സുഹൃത്ത് വലയത്തെ ഉദ്ദേശിച്ചു തന്നെ....അതില്‍ ഒരു പക്ഷെ നിങ്ങള്‍ ഉള്‍പെട്ടിരിക്കാം ......അത് തിരിച്ചറിഞ്ഞ് ജീവിതത്തിലേക്ക് ആ സൌരഭ്യം പകര്‍ന്നവര്‍ ചിലരുമുണ്ടാവും.
ഇതു വായിക്കുന്നവരില്‍, പലരിലും ഞാന്‍ എന്നെ പോലെ തന്നെ അന്ന് നഷ്ടപെടുത്തിയ 'പ്രണയത്തിന്‍റെ' ഓര്‍മ്മകള്‍, മനസ്സിന്‍റെ ഏതെങ്കിലും കോണില്‍ സൂക്ഷികുന്നവര്‍ ഉണ്ടെങ്കില്‍, വരികള്‍ക്കിടയില്‍ അവര്‍ കൈമോശം വന്ന ആ മയില്‍പീലി തുണ്ട് കണ്ടെത്തി അവയെ തിരിച്ചറിഞ്ഞാല്‍ ....എന്‍റെ ഈ സ്വപ്നത്തിന്‍റെ തീവ്രത അവര്‍ മനസ്സിലാക്കും ...എന്നോടൊപ്പം ഒരിക്കല്‍ കൂടി ആ മുറ്റത്ത് വളപ്പൊട്ടുകള്‍ പെറുക്കാന്‍ കൂടുമെന്നും കരുതുന്നു...
അവളെ എന്നിക്ക് ഏറെ ഇഷ്ടമായിരുന്നു-
അത് ഞാനവളോട് പറഞ്ഞിട്ടിലെങ്കിലും.
ഞാന്‍ ഒരു ഭീരുവായിരുന്നോ- അല്ല, പിന്നെ എന്തുകൊണ്ട് പറഞ്ഞില്ല..??!
അവള്‍ എന്നെ സ്നേഹിക്കില്ല എന്ന തോന്നലോ- അല്ലെങ്കില്‍ എന്നെപോലെ ഒരാളെ അവള്‍ ഒരിക്കലും ആംഗികരിക്കില്ല എന്ന സ്വയം വിലയിരുത്തലോ - ഒരു വെറും പരിചിതന്‍റെ മേലാംഗി കാലം എന്നെ അന്നണിയിച്ചു...
ഒരുമിച്ച്- ചൂടും, കുളിര്‍കാറ്റുമേറ്റ് വര്‍ഷങ്ങളോളം - ആ കൊണ്ഗ്രീറ്റ് കാടുകളില്‍വെച്ച് പലയിടത്തും, പലപ്പോഴും കണ്ടുമുട്ടി -വാതോരാതെ സംസാരിച്ചു, പരിഭവിച്ചും കലഹിച്ചും ഞങ്ങള്‍ കടന്നു പോയി .
മനസ്സ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍, പറ്റാതെ -മറ്റെന്തോക്കയോ സംസാരിച്ച് കൊഴിഞ്ഞു പോയ ദിനങ്ങള്‍ ...!
ഒരുവശത്ത് സൂര്യതെജസ്സിന്‍റെ സര്‍വ്വ തിളക്കവുമായി നടക്കുമ്പോള്‍ -ഉള്ളില്‍ വലിയൊരു പരാജിതെന്‍റെ മനസ്സ് ആരോരുമറിയാതെ കൊണ്ട് നടന്ന കാലം....
പിന്നിട് ആ അകല്‍ച്ച നന്നായി വേദനപെടുത്തി- അകലുന്തോറും അറിയുകയായിരുന്നു അവളെ താന്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് .
പക്ഷെ, ഒന്നും പറയാതെ- ഒരു യാത്രാമൊഴി പോലുമില്ലാതെ അവള്‍ എന്നില്‍ നിന്നും അകന്നു.....സത്യത്തില്‍ ഞാന്‍ അവളില്‍ നിന്നും ഒളിച്ചോടിയതല്ലേ.....
മറ്റുള്ളവരുടെ പ്രശ്ങ്ങള്‍ക്കും, പോംവഴികളുടെയും 'സ്രോതസ്സ'യിരുന്ന താന്‍ പക്ഷെ സ്വന്തം കാര്യത്തില്‍ അന്നിത്രെ ദയനീയമായി പരാജിതനായതു എന്തുകൊണ്ട് എന്ന ചോദ്യം- അതിന്നും അങ്ങനെ അവശേഷിക്കുന്നു.
പിന്നിട് ഞാന്‍ അവളെ കണ്ടിട്ടില്ല...!
കാണാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. എങ്കിലും ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട് - അവള്‍ ഇന്ന് എവിടെയാവും ..? അവള്‍ എന്തായി മാറിയിരിക്കും ..??...ഒരു നല്ല ഭാര്യ ....അമ്മ - ഒക്കെ ഞാന്‍ സങ്കല്‍പ്പിക്കും. 'ഈ ഭൂമിയില്‍ ഒരിടത്ത് അവള്‍ ഇപ്പോഴുമുണ്ട്' എന്ന ഓര്‍മ്മപോലും ഒരിക്കലും ഉണങ്ങാത്ത ആ മുറിവില്‍ നിന്നും ചോരയിറ്റിക്കും....
കാലം കടന്നുപോയപ്പോള്‍-
അതിന്‍റെ കുത്തൊഴുക്കില്‍ ഉയര്‍ന്നുംതാന്നും മോന്നോട്ടു പോയപ്പോള്‍ പല പുതിയ മുഖങ്ങള്‍ ജീവിതത്തില്ലേക്ക് കടന്നുവന്നു - നല്ലൊരു ഭര്‍ത്താവായി ...അച്ഛനായി ..കുടുംബമായി ....
പക്ഷെ പല വെള്ളുപ്പാന്‍കാലത്തും കണ്ടിരുന്ന സ്വപ്നത്തില്‍ എന്തോ ഇപ്പോഴും നമ്മുടെ ക്യാമ്പസ് കടന്നു വരുന്നു....!
മനസ്സിന് പ്രായം വരാത്തതുകൊണ്ടാവം അല്ലെ..?
നിങ്ങള്‍ വിശ്വസിക്കില്ല- നിങ്ങളില്‍ പലരെയും ഞാന്‍ ഇപ്പോഴും കാണാറുണ്ട്.
നമ്മുടെ ചങ്ങാത്തങ്ങള്‍ ....ഒരുമിച്ചുള്ള ആ ദിവസങ്ങള്‍ ....നീണ്ട കോറിഡോര്‍ ...ലൈബ്രറി ....കാന്‍റീന്‍...നമ്മള്‍ സന്തോഷവും സങ്കടവും പങ്കുവെച്ച സിമേന്‍റെ ബെഞ്ചുകള്‍...അതിനു തണലായി നിന്നിരുന്ന ചുവന്നപൂക്കള്‍ പൊഴിക്കുന്ന വലിയ തണല്‍വൃക്ഷങ്ങള്‍ ....
എന്നെ ഏറ്റവും വേട്ടയാടുന്ന രണ്ട് കാര്യങ്ങള്‍ ഉണ്ട്, ഈ സ്വപ്നങ്ങളില്‍ -
അതില്‍ ഒന്ന്,
ഒന്നും തന്നെ പഠിക്കാതെ, ഒരു വകയറിയാതെ- ഒരു ദൈര്യത്തിന് പരീക്ഷ ഹോളില്‍ കയറുന്ന ഒരു മഴയുള്ള ദിവസം ....!
ജീവിതത്തില്‍ ആ ദിവസത്തെ വളരെ ലാഘവത്തോടെ എടുത്ത ഞാന്‍ പക്ഷെ സ്വപ്നത്തില്‍ ഭയപ്പെടുത്തുന്ന ഒരു അനുഭവമാണ് എന്നിക്ക് നല്‍കിയത്. ഭയവും, അന്താളിപ്പും- എന്തു ചെയ്യണമെന്ന് അറിയാതെ ചോദ്യകടലാസ്സിന് വേണ്ടിയുള്ള കാത്തിരുപ്പ്...ഒടുവില്‍ അത് കയ്യില്‍ കിട്ടുമ്പോള്‍ - 'ഇനിയെന്ത്' ഇന്ന് ചോദിക്കുന്നിടത്ത് മുറിഞ്ഞ്പോയി ഞെട്ടിയുണരുന്ന ആ 'സ്വപ്നം' ഞാന്‍ എത്രയോവട്ടം കണ്ടിരിക്കുന്നു. എന്തുകൊണ്ട് അത് അവിടെവെച്ചു മുറിഞ്ഞുപോവുന്നു എന്നെനിക്കറിയില്ല ...ഒരിക്കല്‍ പോലും ആ ചോദ്യകടലാസ്സിനെ ഞാന്‍ എങ്ങിനെ പ്രതികരിച്ചു എന്നുകാണാന്‍ എന്നിക്ക് കഴിഞ്ഞിട്ടില്ല ...!
രണ്ടാമത്തേത് -
ഇടക്കിടെ കാണുന്ന സ്വപ്നത്തില്‍ കാമ്പസിലുള്ള 'അവളുടെ' ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പകലുകള്‍......
പക്ഷെ ആ സ്വപ്നത്തിലും അവളെ കാണുമ്പോള്‍ -പറയാന്‍ ഒരുപാട് ഉണ്ടെങ്കിലും -ഒന്നും പറയാന്‍ പറ്റാതെ , മനസ്സു തുറക്കാന്‍ കഴിയാത്ത ഒരു 'പരാജിതെന്‍റെ' മുഖമായി നില്‍കുന്ന എന്നില്‍ സ്വപ്നമെത്തുന്നിടത്ത് ഞാന്‍ ഞെട്ടിയുണരും..!
പിന്നെ ഉറക്കം പിടിക്കുംവരെ മനസ്സ് ഒരുപാട് ചോദ്യങ്ങളുമായി അങ്ങനെ കിടക്കും..."അവള്‍ എവിടെയാവും ...? എന്നെ കുറിച്ചവള്‍ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചുകാണുമോ പിന്നിട് ജീവിതത്തില്‍ ഒരിക്കലെങ്കിലും ...? എന്‍റെ മനസ്സ് എപ്പോഴെങ്കിലും ഒന്ന് മനസ്സിലാക്കിയിരിക്കുമോ അവള്‍...!??!
ഞാന്‍ സ്വയം മനസ്സിനെ നിയന്ത്രിക്കും- ഒരു പ്രണയചാപല്യമോ, പ്രേമപരജയമെന്നോ പോലും പറയാന്‍ പറ്റാത്ത ഈ അവസ്ഥയെ മനസ്സിനുള്ളില്‍ എവിടെയെങ്കിലും ഒളിപ്പിക്കുക...അതവിടെയങ്ങിനെ, ഇടക്കിടെ ഒരു നോവായി- ഓര്‍മ്മകളില്‍ വന്നുംപോയും കൊണ്ടിരിക്കട്ടെ..!
ജീവിതം അങ്ങിനെയാണല്ലോ..?-
എല്ലാം നേടിയവന്‍റെ പോലും ഉള്ളിന്‍റെയുള്ളില്‍ പേറുന്ന ഒരു നൊമ്പരമുണ്ടെന്ന പണ്ടാരോ പറഞ്ഞിട്ടില്ലെ...
കാലത്തിന്‍റെ മായപ്രപഞ്ചത്തില്‍- കണ്ണ്മഞ്ഞള്ളിക്കുന്ന നിറപകിട്ടിനും , ഭ്രമിപ്പിക്കുന്ന കാഴ്ചകള്‍ക്കുമപ്പുറം- സ്വകാര്യമായ ഒരു 'നൊമ്പരം'....
നമുക്കേറ്റവും പ്രിയപ്പെട്ട നൊമ്പരം-
സ്വകാര്യമെങ്കിലും, അതിന്‍റെ വേദന അസഹ്യമെങ്കിലും- അത് നമ്മുക്ക് ഏറ്റവും പ്രിയപെട്ടതാവും.
അവ നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കും.
അതിലൊന്ന് തൊടുന്ന മാത്രയില്‍,
അതില്‍ നിന്നും രക്തമിറ്റും.....നീറ്റല്‍ അസഹ്യമാവും..!
എങ്കിലും ആ നോവ് സുഖമുള്ള ഒരു അനുഭവവുമാവും..!
ഇതുപോലൊരു 'നോവും'പേറി-
ഇന്നലെകളില്‍ അടച്ചിട്ട ജനല്‍പാളികള്‍ക്കപുറം, ഞാന്‍ നിങ്ങളെ ഒരിക്കല്‍ കൂടി കൂട്ടികൊണ്ടുപോയിയെങ്കില്‍ - ക്ഷമ ചോദിക്കുന്നില്ല .
അതവിടെ അങ്ങനെ കിടക്കട്ടെ ......
ഇടക്കിടെ നമ്മെ നോവിക്കുന്ന, രസമുള്ള ഒരു മുറിപ്പാടായി ....!