Tuesday, 24 August 2010

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.......















അത് അങ്ങനെയാണല്ലൊ....ഇതെപറ്റി ഉള്‍ത്തിരിഞ്ഞു വന്ന ചില 'മലയാളി' സംവാദങ്ങള്‍ മാത്രം ഇന്ന് പങ്ക് വെക്കട്ടെ :





ഒരു മലയാളി :
താരസംഘടനക്ക് ' അമ്മ'എന്ന് നല്‍കിയിട്ടുള്ള പേരു മാറ്റണം.. ഇത് അമ്മയെപോലും അപമാനിക്കുന്ന തരത്തിലാണു അവര്‍ പെരുമാറുന്നത്.

ഈ സംഘടന ഇന്ന് മലയാളികള്‍ക്കാകെ മാനക്കേടുണ്ടാക്കുന്ന രീതിയിലാണു ഓരോ കാര്യങള്‍ ചെയ്യുന്നത്...സര്‍ഗാത്മകതയും സാങ്കേതികതയും ഒരുപോലെ സമന്വയിപ്പിച്ച് ഇന്ത്യന്‍സിനിമയെ ലോകനിലവാരത്തില്‍ ഉയര്‍ത്തിയ നടനായ കമലഹാസനെ കേരളം ആദരിക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാറിന്റെ ഓണംവാരാഘോഷ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ' അമ്മ' തീരുമാനിച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നെറികെട്ടനടപടിയായിപ്പോയി..
അമ്മയുടെ ഏറാന്‍ മൂളികളായ നേതൃത്ത്വം മലയാള സിനിമക്ക് മാത്രമല്ല മലയാളിക്കും നാണക്കേടാണു... മലയാളത്തില്‍ ഇന്ന് എല്ലാ കുത്തിത്തിരിപ്പുകള്‍ക്കും നേതൃത്വം നല്‍കുന്ന ഇന്നത്തെ അമ്മയുടെ നേതൃത്വത്തിലും ഉപദേശസമിതിയിലും ഉള്ളവരൊന്നും ഇല്ലാത്ത ഒരു കാലത്ത് മലയാളികളുടെ 'കണ്ണും കരളും' കവര്‍ന്ന പ്രിയപ്പെട്ട നടനായിരുന്നു കമലഹാസനെന്ന് ഇവര്‍ക്ക് ഏവര്‍ക്കും അറിയാവുന്നതായിട്ടും എന്തിനു കമലഹാസനെ അപമാനിക്കാന്‍ ഇവര്‍ തയ്യാറായി മലയാളികള്‍ ചിന്തിക്കണം..........
മറ്റൊരു മലയാളി
കമലാഹാസൻ അഭിനയത്തികവിന്റെ അൻപത് വർഷങ്ങൾ തികച്ചതിനെ ആദരിക്കാനാണ് കേരള ഗവൺമെന്റ് പരിപാടി സംഘടിപ്പിച്ചത്. അതിനെ അപമാനിച്ച ഇന്നസെന്റും സൂപ്പർ സ്റ്റാറുകളും വെറും കുണ്ടു കിണറ്റിലെ (കേരളത്തിലെ) തവളകളാണ്. ഇന്ത്യയിലെ എണ്ണം പറഞ്ഞ അഭിനയ പ്രതിഭകളിലൊരാളായ കമലാഹാസൻ എവിടെ, കേരളമെന്ന "ഠ" വട്ടത്തിന് പുറത്ത് ആരും അറിയാത്ത ഇവനൊക്കെ എവിടെ?

ഒരു മലയാളി :
മലയാള സിനിമയിലെ ആള്‍ക്കാര്‍ കലാകാരന്മാരല്ല,അവര്‍ ബിസ്സിനസ്സുകാര്‍ ആണു,അവര്‍ക്ക് അസഹിഷ്ണത എന്ന നല്ല ഗുണമുണ്ട്,ആ ചടങ്ങില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ രൂപ കൊടുക്കുമോ ? ഇവിടത്തെ അതിമാനുഷികര്‍ക്കു ഇത്രെയൊക്കെയെ പറ്റു,ഇനി ബഹുമാനിക്കണം എന്നു നിര്‍ബന്ധമാണെങ്കില്‍ കമല്‍ഹാസന്‍ അടുത്ത ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ നമ്മുടെ ആള്‍ക്കാരെ വിട്ടു കൊരവ(കൂ കൂ..) ഇട്ടു സ്വീകരിപ്പിക്കാം












വേറെ ഒരു മലയാളി
കമലഹാസനെ ബഹിഷ്ക്കരിക്കാനുള്ള അഹങ്കാരം അവരില്‍ ഉറഞ്ഞുകൂടിയത് അവരുടെ അല്പതരത്തിന്റെ സൂചനയായി കാണാം ...


പകരം സിനിമാ ആസ്വാതകരായ നമ്മോടുള്ള വെല്ലുവിളിയും.


കമലഹാസനെ ബഹിഷ്കരിക്കുന്നതിന് മുന്നേ നമ്മള്‍ അവരെ ബഹിഷ്കരിച്ചാല്‍ എന്താവും സ്തിഥി ?


എന്നവര്‍ ചിന്തിക്കണമായിരുന്നു . നമ്മള്‍ തമിഴരെ പോലെ സിനിമാ ഭ്രാന്തരല്ലെന്നും അറിയണമായിരുന്നു


സ്റ്റാറും ,സൂപ്പര്‍ സ്റ്റാറും ഒക്കെ ആവുന്നത് നമ്മള്‍ സിനിമ കാണുകയും പ്രോത്സാഹനങ്ങള്‍ നല്‍കുകയും


നമ്മുടെ നെഞ്ചോട്‌ ചേര്‍ത്ത് സ്നേഹിച്ചാരാധിക്കുകയും ചെയ്യുന്നതുകൊണ്ടാണെന്നു ഇവര്‍ മറന്നു കൂടായിരുന്നു ............


പകരം മധുരമായി നമുക്ക് പ്രതികാരം ചെയ്യാനൊരു വഴിയെ ഞാന്‍ കാണുന്നുള്ളൂ


ഈ സൂപ്പര്‍ സ്റ്റാറുകളുടെയും ഭാരവാഹികളുടെയും സിനിമകള്‍ നമ്മള്‍ കാണില്ല


ചുരുങ്ങിയ പക്ഷം കമലഹാസനോട് മാപ്പുപറയുന്നത് വരെയെങ്കിലും


ഒപ്പം ഈ സംസ്കാര സൂന്യരുടെ നെറികേടിനു മലയാളികളെന്ന നിലക്ക്


അവര്‍ക്ക് വേണ്ടി നമുക്ക് മാപ്പ് പറയാം


ഒരു മലയാളി
ഒരു സംഘടനയും പ്രസ്ഥാനവും ഇല്ലാതിരുന്നപ്പോള്‍ സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. നിര്‍മാതാക്കളും സംവിധായകരും ലൈറ്റ് ബോയ്സ് അടക്കം ഒത്തൊരുമയോടെ ആണ് ജോലി ചെയ്തു പോന്നിരുന്നത് . എന്നാല്‍ ഇപ്പോള്‍ കുറെ സംഘടനകള്‍ ചേരി തിരിഞ്ഞുള്ള അടിയും വഴക്കും മാത്രമായി . നടന്മാരുടെ സംഘടന, സംവി ധായകരുടെ സംഘടന, നിര്‍മാതാക്കളുടെ സംഘടന , എന്തിനു പറയുന്നു ലൈറ്റ് ബോയ്സിനു വരെ സംഘടന ആയി . എല്ലാവര്ക്കും അഭിനയിക്കാനും നൃത്തം ചെയ്യാനും പാടാനും ഉള്ള കഴിവ് ദൈവം കൊടുക്കുമോ? ദൈവം കൊടുത്ത കലാപരമായ കഴിവിനും ഒരു സംഘടനയോ?
വേറെ ഒരു മലയാളി
എന്തുകൊണ്ട് കമലാഹാസനേ അവഹെയ്ളിച്ചപ്പോ മാത്രം മലയാളിയുടെ നാവ് പൊങ്ങി എന്ന് മനസിലാകുന്നില്ല . ആദ്യം സ്വന്തം സഹോദരന്‍റെ കണ്ണ് നീരോപ്പ് അത് കഴിഞ്ഞു പോരേ അയല്‍ പക്കത്തെ . നമ്മുക്കിടയില്‍ ഇല്ലെ എത്രയോ അനധരിക്കപെട്ട ........അവഹെളിക്കപെട്ട 'മുത്തുകള്‍'


വാല്‍കഷ്ണം:
എല്ലാം ഇപ്പോള്‍ ബിസിനസ്‌ അല്ലെ..മതം, രാഷ്ട്രിയം കല...
അപ്പോള്‍ പിന്നെ ഏറാന്‍മൂളികളും, പാദസേവകരും ആവെണ്ടേ നിലനില്‍പ്പിനു
അതിപ്പോള്‍ കവികളും സാംസ്കാരിക നേതാക്കന്‍മാരും സിനിമക്കാരും അങ്ങനെ ആയാല്‍ മാത്രം നിങ്ങള്‍ ഇങ്ങനെ മുറവിളി കൂട്ടുന്നതെന്തേ:



NEWS in detail:

AMMA expresses displeasure on honoring Actor Kamal Hassan. Recently when Kerala Govt decided and presented the honor Padmasree Sakalakala Vallabhan Kamal Hassan at the Onam celebration last week. This should have been a non-issue, but it became an issue because AMMA (Official Motto: Prevent people from earning a living) President decide that it was sacrilege. The reason is that no Malayali has been honored by Tamlians.
Innocent, the President of AMMA's statement on this: The association was not against honoring Kamal Hassan but when the Malayalam Film Industry had a lot of actors and actresses who had 50 completed 50 years in the film industry, it would be not be fond of singing paeans for a Tamil actor.
Innocent, President of AMMA said that the association is not against honoring Kamal but is agitated that when there are numerous actors and actresses in Kerala, having completed 50 years in the film industry, why an actor from another state should be felicitated, and that i
t is time Tamilians honored some Malayalis, like Mammotty or Mohanlal or Idavela Babu. We certainly deserve this. We have shown our loyalty in many ways. In award shows we have sung more Tamil songs than Malayalam songs. We have made our Malayalam actors speak Tamil in Malayalam movies. In most of our movies we have made the hero a resident of Pollachi. In movies like Lal Jose’s Mulla, we have added Tamil songs without reason. In Idea Star Singer, we made Malayali singers sing Illayaraja and A R Rahman hits. We liberally exported our heroines to act in Tamil movies and liberally imported the movies they have acted. With these actresses we have also reduced their costume budget.
Ever since Meleparambil Aanveedu was released every other movie had either a good Gounder or a bad Gounder. And every Malayalam movie worth its salt had an obligatorydappankuthu song. Even Mammotty dances in colorful shirts now. Finally, we even honored a Tamil movie by giving it the award for path breaking film in a Malayalam film award function!
When will our Tamil masters reward sepoys like us?
Till they do that, we don’t need to honor any one...????!!!!!


Sunday, 22 August 2010

ഉത്രാടരാത്രിയില്‍..........


ഉത്രാടപാച്ചിലിനിടക്ക് ഒരു പഴയെ പ്രവാസി സുഹൃത്തിന്‍റെ കത്ത് ഓര്‍മ്മയില്‍ വന്നു, പങ്കുവെക്കട്ടെ -


പ്രിയപെട്ടവരെ,
ചുട്ടു പൊള്ളുന്ന 'വെയില്‍ വസന്തത്തില്‍ ', കണ്‍സ്ട്രക്ക്ഷന്‍ സൈറ്റ് എന്ന തിരുമുറ്റത്തു- സിമെന്‍റ്ഉം കരിങ്കല്‍ കഷണങ്ങളും കുഴച്ച്, പൂക്കളം തീര്‍ക്കുന്ന ഞാനും എന്‍റെ സഹപ്രവര്‍ത്തകരും ആദ്യമായി ഓണം ആശംസിക്കട്ടെ ..!
നഗരകാന്തിക്കു മങ്ങല്‍ ഏല്പിക്കാത്ത വിദൂര സ്ഥലമായ ഈ ലേബര്‍ ക്യാമ്പി ന്റെ കുടുസ്സില്‍ ഞങ്ങള്‍ക്കും ഓണം ഉണ്ട്ടെന്ന് അറിയുക. പകല്‍ അന്തിയോളം പണിയെടുത്ത് തളര്‍ന്ന് മുറിയില്‍ എത്തുബോള്‍, പരസ്പരം സാന്ത്വനം പകരുന്നവരുടെ സ്നേഹവചസ്സുകള്‍ ഞങ്ങള്‍ക്ക് ഓണപാട്ട്- ഒരു ദമയന്തി പോലും ഇല്ലാത്ത ഞങ്ങളുടെ ആലോങ്കോലപ്പെട്ട അടുക്കളയില്‍ നളന്മാരുടെ പാചക മത്സരം. യാമങ്ങള്‍ പലതും പിന്നിടുന്ന പൂപ്പാട്ടും, പൂരപ്പാട്ടും, പങ്കായപ്പാട്ടും.! (ഇടക്ക് എപ്പോഴോ അലയിളക്കുന്ന 'വെള്ളം'കളിയുടെ കാര്യം സ്വകാര്യം).
ചക്രക്കാലയില്‍ നിരങ്ങുന്ന ആനയും അമ്പാരിയും, വിമാനത്തില്‍ എത്തിയ പെരുവനം കുട്ടന്‍ മാരാരും സംഘവും അടിച്ചു തകര്‍ക്കുന്ന പഞ്ചാരിമേളവും, ചായമടിച്ച പെണ്‍കിടാങ്ങള്‍ ഏന്തിയ താലവും താലപൊലിയും, ഒപ്പം ഗജഗാബീര്യത്തോടെ എഴുന്നെള്ളുന്ന വിശിഷ്ട അതിഥികളും...കൂടെ ഓടിനട'ന്നോണം' പിടിക്കുന്ന 'വാടക മാവേലിയും' ...ഇതൊന്നും ഇല്ലാത്ത ഒരോണം..!
എങ്കിലും 'വയറുമുറുക്കിയുടുത്തവ' ന്‍റെ ഈ 'ദാരിദ്രവാസി'യോണത്തെ നിങ്ങള്‍ നിസാരമാക്കേണ്ടതില്ല. ഞങ്ങള്‍ മുറുകുബോളും, എരിയുബോളും, പുകയുംബോളും- ഞങ്ങളുടെ പാവപ്പെട്ട നാട്ടില്‍, ഒട്ടേറെ കൂരകളിലെ അടുപ്പില്‍ ഞങ്ങള്‍ വഴി പുക ഉയരുന്നുണ്ട്. ദേഹത്ത് ചെളി പുരളുമെന്നതിനാല്‍ അടുക്കള തോട്ടം വെട്ടിവെടുപ്പാക്കിയ ഞങ്ങളുടെ ധര്‍മ്മപത്നിമാര്‍, തമിഴകത്തിന്ന് വന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഗ്യസടുപ്പില്‍ പാക പെടുത്തുന്നുണ്ടാവും. അവരുടെ 'പുത്തനുടുപ്പു'കളില്‍ ഞങ്ങളുടെ സന്തോഷ കണ്ണിരിന്‍റെ നനവുണ്ടാവും. ആ പൈതങ്ങള്‍ 'ഒന്നെന്ന' ഴുതിയപോല്‍ മെലിയാതിരിക്കാന്‍ ഞങ്ങളിവിടെ മെഴുകുതിരിയായിയുരുക്കുന്നത് അവരറിയുന്നില്ലെങ്കിലും. ഞാനടക്കം ഇവിടെ പലരും ഇപ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തലയിണയായി വെച്ചുറക്കം നടിക്കുന്ബോള്‍ അത് നേടിത്തരാന്‍ ഓടിതളര്‍ന്ന അച്ഛനമ്മമാര്‍ -ഉമ്മറതിണ്ണയില്‍ വല്ലപ്പോഴും ഒന്ന് കണ്ണയച്ച് കഥയറിയാതെ നിര്‍വൃതികൊള്ളുന്നുണ്ടാവും. മകനെ 'എത്തേണ്ടിടത്ത് എത്തിച്ച'തിന്‍റെ ധന്യതയാവും അവര്‍ക്ക്.
പ്രിയപ്പെട്ട കൂട്ടുക്കാര-മാവേലികാലവും, മാവേലിരാജ്യവും ഇവിടെ ഞങ്ങളുടെ തട്ടകത്തിലാണ് ..! മലയാളിയും തമിഴനും . തെലുങ്കനും പഞ്ചാബിയുമടക്കം ഇന്ത്യക്കാര്‍ ഒന്ന്..! പാക്കിസ്ഥാനിയും ശ്രിലങ്കനും, ഫിലിപ്പൈനിയും ബംഗ്ലാദേശിയുമെല്ലാം ഒരിടത്ത് ഒരു കുടകീഴില്‍...!
അസ്ഥിയും പേശിയും തകരുന്ന അത്യാദ്വാനത്തില്‍, ദേശ- ഭാഷ -വേഷ -വര്‍ഗ്ഗ വൈജാത്യങ്ങള്‍ അലിയിച്ച് കളയുന്ന പണിയാള സമൂഹം.! ഇല്ലായ്മകളും വാലായ്മകള്‍ക്കും നടുവില്‍, കള്ളവും ചതിയും പൊളി വചനവും അപ്രസക്തമാകുന്ന 'ക്ഷേമലോകം'..!
അതെ! ഇവിടെയാണ് മാവേലി....ഇതാണ് പൊന്നോണം.!

സ്വന്തം
പുറംമോടിയില്ലാത്ത ഒരു 'സാധാരണ ലേബര്‍' പ്രവാസി സുഹൃത്ത്.

( മറ്റൊരു പ്രവാസി സുഹൃത്തിന്‍റെ കരവിരുത് താഴെ ചേര്‍ക്കുന്നു -)

Wednesday, 18 August 2010

ഓണം വരവായി......


എനിക്ക് ഈ വര്‍ഷം ഓണമില്ല, ഒരു മരണം... ഇനി ഒരുപക്ഷെ ഓരോ ഓണത്തിനും, മനസ്സ് ഒറ്റക്കാവുന്ന ഒരു നിമിഷത്തില്‍ -ഒരു വിങ്ങല്‍ പോലെ കൂടെ ഉണ്ടാവുമായിരിക്കാം. ആ ചിരിക്കുന്ന മുഖം, അതിനു പിന്നില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത കുറെ സമസ്യകള്‍....

ഇന്ന് കണ്ടും കേട്ടും കഴിഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ത്തെടുത്തു പങ്ക് വെക്കട്ടെ -
എവിടെയോ കേട്ടുമറന്ന ഒരു പൂവിളിയാവാം മനസ്സില്‍ അതൊക്കെ ഓര്‍മ്മിപ്പിച്ചത് ..........

ചവിട്ടി താഴ്ത്തെപെട്ട മഹാബലിയുമായി ഗള്‍ഫുകാരന്‍ എങ്ങനെയോ ബന്ധപെട്ടിരിക്കുന്നു.'വര്‍ഷത്തില്‍ ഒരു തവണ' നാട്ടിലേക്ക് വരാന്‍

അനുവദിക്കപെടുന്നത് കൊണ്ടുമാത്രമല്ല അങ്ങനെ ഒരു തോന്നല്‍ വരാന്‍,
ഞാറ്റുവേലയും ഇടവിളയും കടന്നു പോയ മണ്ണ് 'പഴയ വിലക്ക് തൂക്കി വിറ്റ് നാം നേടിയത് എന്താണ് ?സ്വന്തം മണ്ണില്‍നിന്നും കൂട്ടമായി പുറത്തേക്കു പോകാനുള്ള വിസ!

ആഗോളവത്കരണം നമ്മുടെ അവസാന ഗ്രാമത്തെയും വിഴുങ്ങി കഴിഞ്ഞു. നമ്മുടെ സ്റ്റാറ്റസ് നിലനില്‍പ്പും, മറ്റുള്ളവരുടെ മുന്‍പില്‍ ഞെളിഞ്ഞു നിലക്കാനുമുള്ള ത്വരയും , ഉപഭോഗതൃഷ്ണയും നന്നായി ഉപയോഗപെടുത്തിയ ബാങ്കുകള്‍ ...കടവും പലിശയും വീട്ടുമുറ്റത്ത്‌ വരെയെത്തി.... വാങ്ങിയ വായ്പ തിരിച്ചടക്കാന്‍ അടഞ്ഞു കിടക്കുന്നു വീട്ടുവാതില്‍ മുട്ടി തിരിച്ചു പോവുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ അകത്ത് നടന്ന കൂട്ട ആത്മഹത്യയെപറ്റി അറിയാതിരിക്കാന്‍ സാധ്യതയില്ല .....

പണം എല്ലാം പരിഹരിക്കുമെന്നാണ് പുതിയ പാഠം.

പ്രിയ മലയാളി, തനിക്ക് ആള്‍കൂട്ടത്തില്‍ ഏകാന്തത അനുഭവപെടുന്ന പോലെ പലപ്പോഴും തോന്നാറില്ലെ......ഇരുളടഞ്ഞ 'ഈഗോ'യ്ക്കുള്ളില്‍ നിന്നും മൌനമായി നിലവിളികള്‍ നടത്താറില്ലെ......

ആഘോഷിക്കുന്നത് ഒറ്റക്കല്ല, സ്വപ്നം കാണുന്നത് ഒറ്റക്കല്ല ,
ഒരു സമൂഹം ഒന്നായി, നഷ്ടബോധത്തിനു കീഴെ അണിനിരക്കുന്നു...ഓരോ ഓണത്തിനും .! വിലപ്പെട്ട ഒരു നന്ദിസ്മൃതി പോലെ,
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു സ്വപ്നത്തിനുവേണ്ടി മലയാളി ഒരുമിച്ചിരിക്കുന്നല്ലോ, ആശ്വാസം.

ഓണം ഒരു ആഘോഷം മാത്രമല്ല, ഒരു പാഠമാണ് , പ്രതിരോധമാണ്, തിരിച്ചുപിടിക്കലാണ്, പുതുക്കലാണ്-ഒന്നാവലാണ്.

ഓണകാലത്ത്, സ്ഥിരം കാഴ്ചയാണ് -തിക്കിതിരക്കി, ഇരട്ടി പണം വിമാന ടിക്കെറ്റിന് നല്‍കി മലയാളി നാട്ടില്‍ എത്തുന്നത്. ഇന്നലെകളിലക്ക് ഊളിയിടാന്‍ അവനു തിടുക്കമാണ്. മനസ്സ്നിറയെ ഓണവുമായി നാട്ടില്‍ എത്തുന്ന അവന്‍ പക്ഷെ അവിടെ എത്തിയതോടെ ഊഞ്ഞാല്‍ സ്വപ്നങ്ങളൊക്കെ പൊട്ടിവിഴുന്നത് തിരിച്ചറിയുന്നു ....

എന്തൊക്കെ സ്വപ്നങ്ങള്‍ ആയിരുന്നു -
കുട്ടികളുമൊത്ത് പുലികളി കാണേണം, ഊഞ്ഞാല്‍ ആടണം, ഇരുപതു കൂട്ടം കറികളുമായി തുശനിലയില്‍ വിസ്തരിച്ചു ഒന്ന്‍ ഉണ്ണണം, നിലാവെട്ടതിരുന്നു സുഹൃത്തുക്കളുമായി 'പ്രാണസഖി ഞാന്‍ വെറുമൊരു...'- പാടി, പണ്ടത്തെ പ്രണയ സാഹസങ്ങള്‍ പറഞ്ഞ് രണ്ടെണ്ണം വീശി രാത്രി അടിച്ചുപൊളിക്കേണം.

പക്ഷെ അനുഭവമോ -
പൂക്കളം ഇടാന്‍ ഒരു പാക്കറ്റ് പൂവ്വ് ദിവസവും വാങ്ങി, ഊഞ്ഞാല്‍ ആടലും പുലികളിയുമൊക്കെ ടി .വി. -യില്‍ കണ്ടത് മിച്ചം. (ഇപ്പോള്‍ ഊഞ്ഞാല്‍ കെട്ടാറില്ല, അതൊക്കെ നാണക്കേടാണ് പോലും.) ഇരുപത് കൂട്ടം കറികളുമായി ഓണം ഉണ്ണണം എന്നത് ആറ്കൂട്ടമായും, റെഡിമെയ്ഡ ഉപ്പേരിയിലും ഒതുക്കേണ്ടി വന്നു.

എങ്കില്‍ കൂട്ടുക്കാരുമൊത്തു അടിചൊന്നു പൂസായെങ്കിലും ആഘോഷിക്കാം എന്ന അവസാന മോഹവും പൊലിഞ്ഞു-'നിലാവെട്ടത്‌ ടെറസില്‍ കമ്പനി കൂടാമെന്നും, പാട്ടുപാടമെന്നുമൊക്കെ കഥകളില്‍ വായിക്കാന്‍ കൊള്ളാം; വണ്ടിയില്‍ കയറി കാണുന്ന ബാറിലൊക്കെ കയറി വീശി നടക്കുന്നതാണ് ഇപ്പോളത്തെ ഫാഷന്‍. അല്ലെങ്കില്‍ ഏതെങ്കിലും റിസൊര്‍ട്ടില്‍ കൂടുക.'- ചങ്ങാതിമാരുടെ വാക്കുകള്‍. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന് മനസ്സൊന്നു പാകപ്പെടുത്തിയെടുക്കാന്‍ ഒരല്‍പ്പം സമയമെടുത്തപ്പോള്‍ -വേക്കന്‍സി ഇല്ലത്രെ.! വണ്ടി നിറഞ്ഞു പോലും .പഴയെ ചങ്ങാതിമാര്‍ക്കൊന്നും ഗള്‍ഫുക്കാരനെ കൊണ്ട് നടക്കാന്‍ വണ്ടിയിലും മനസ്സിലും ഇടമില്ല!
അവന്‍ ഒരു അപ്രധാന കഥാപാത്രമായി, നാടിന്‍റെ മാറ്റം അറിയാത്ത പഴഞ്ചന്‍..!!

ടെറസില്‍, നേര്‍ത്ത ഓണനിലവിനെ നോക്കി, നുരപൊന്തുന്ന ഗ്ലാസ്സുമായി തനിച്ചിരിക്കുന്ന അവന്‍ ആത്മഗദമായി പറഞ്ഞ് പോവും -' ഈ വരവ് വേണ്ടായിരുന്നു'

'ദീര്‍ഘ നാളത്തെ സഹനത്തിന് ശേഷം പൂവിടുന്ന ഒരു ചെടി പോലെയാണ് ഓണമെന്ന്‌' - എം. എന്‍. വി . സാര്‍ ഒരിക്കല്‍ എഴുതി. ഒരു ദിവസം പെട്ടന്ന് പൂവ്വുണ്ടാവുക, പെട്ടന്ന് സന്തോഷമുണ്ടാവുക എന്നൊക്കെ പറയുന്ന പോലെ- അത് കൊണ്ടാണ് 'ഓണമുണ്ട വയറാണിത്, ചൂളവും പാടി കിടന്നാല്‍ മതിയെന്ന്' പറയുന്നത്'.

ശരിയാണ്- അതൊരു ആഘോഷമാണ്, നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഒരു ദിവസം. കൊല്ലത്തിലെ ഈ ഒരു ദിവസത്തെ സുഖത്തിനു വേണ്ടി, നമ്മള്‍ വര്‍ഷം മുഴുവന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവസാനം അത് കാണുകയും -പിന്നെ വീണ്ടും നീണ്ട കാത്തിരിപ്പില്ലേക്ക്...!

ഒരു വര്‍ഷത്തെ പട്ടിണി മുഴുവന്‍ ന്യയികരിക്കപെടുന്നത് 'അവസാനം ഒരു ഓണമുണ്ടായിരിക്കുമല്ലോ' എന്ന സങ്കല്‍പത്തിലാണല്ലൊ...?! അതങ്ങനെ ആണല്ലോ നമ്മള്‍- ഒരു ലക്ഷ്യത്തെ നേടാനുള്ള കാത്തിരുപ്പില്‍ അങ്ങനെ കാലചക്രം തിരിച്ച്.... തിരിച്ച്......

ഗള്‍ഫില്‍ ഓരോ അവധി കഴിഞ്ഞു മടങ്ങി, വീണ്ടും പ്രവാസം സ്വീകരിക്കുന്ന മനസ്സ് 'ഒരിക്കല്‍, ഒടുവില്‍ നാട്ടില്‍ തിരിച്ച് വരുമല്ലൊ'- എന്ന സ്വപ്നം പോലെ......

ചില സാമുഹിക അംഗികാരമാണ് അവന്‍റെ ലക്ഷ്യം! തിരിച്ച് പോവണം, എത്രയൊക്കെ ബുദ്ധിമുട്ടിയാലും നാട്ടില്‍ ഒരു വലിയ വീട് കെട്ടണം.
അവനു വാശിയാണ്, മത്സരബുദ്ധിയാണ് - അവനെ തോല്‍പിച്ച സാമൂഹിക വ്യവസ്ഥിതിയോട്..!

ഓണത്തിന്‍റെ ചരിത്രത്തെക്കാള്‍, അതിനകത്തുള്ള സ്വപ്നത്തെയാണ് എനിക്കിഷ്ട്ടം. ചരിത്രപരമായിട്ടുള്ളതൊന്നും ശരിയായികൊള്ളണമെന്നില്ല. ഒരു കാലഘട്ടത്തിലെ ജനങളുടെ സ്വപ്നമായിരിക്കാം പിന്നീട് ഒരു 'മിത്ത്' ആയി തീര്‍ന്നത്.
വയറു നിറച്ച് ഉണ്ണുക എന്നതിനേക്കാള്‍, 'അതില്‍ കവിഞ്ഞു കഴിക്കുക' എന്ന സ്വപ്നമാണ് ഓണമായി തീര്‍ന്നത്-അതാണ് ഓണസദ്യ.

ഞങ്ങള്‍ ഗള്‍ഫ്‌ പ്രവാസികള്‍- തീര്‍ച്ചയായും നാടിനെ സ്വപ്നം കാണുന്നതിലും, അതിന്‍റെ ചാരുതയും അതിന്‍റെ നഷ്ടപ്പെടലും ഏറെ ഹൃദയത്തോട് ചേര്‍ക്കുന്നതിന് പിന്നില്‍ ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് കണ്ടെത്തിയപ്പോള്‍-ഒരു ജിജ്ഞാസ തോന്നി അന്വേഷിച്ചപ്പോള്‍ വായിച്ചറിഞ്ഞതാണ്- 'പശ്ചിമേഷ്യന്‍ രാജ്യങ്ങളാണല്ലൊ ഇതെല്ലാം.

ഒരര്‍ത്ഥത്തില്‍, ഏദന്‍ തോട്ടം ഇവിടെയായിരുന്നു എന്നാണല്ലൊ പറയുന്നത് .! അവിടുന്ന് പ്രളയം വന്നപ്പോള്‍, നവീന ശിലയുഗത്തില്‍ ലോകം മുഴുവന്‍ വ്യാപിച്ചു എന്നും....!

ഓണാഘോഷത്തില്‍ പലതിനുമൊപ്പം ഒരു ആചാരമാണല്ലോ തൃക്കാക്കരപ്പന്‍. വടക്ക് കേരളത്തില്‍- കളമെഴുത്തും ഉണ്ടെന്ന് അറിയാം. ഇതില്‍ രണ്ടിലും ഒരു പ്രത്യേകത, അല്ലെങ്കില്‍ ഒരു സാമ്യത -അതിനുള്ള ഒരു 'ജ്യോമെട്രിക്കല്‍' ഷെയ്പ്പാണ്. അതിന്‍റെ ഒരു ഊഹം, മുകളില്‍ എത്തുമ്പോള്‍ ചെറുതായി, ചെറുതായി വരുന്ന ചതുരങ്ങള്‍, തട്ട് തട്ടായി അടുക്കി വെച്ചുണ്ടാക്കുന്ന ഗോപുരത്തിന്‍റെ മുകളില്‍ എത്തിയാല്‍ സ്വര്‍ഗത്തില്ലെത്താം എന്ന ബിബ്‌ബ്ലിക്കല്‍ ആശയം- ബാബേലിന്‍റെ ഗോപുരം പോലെ. സമാനതകളുള്ള ഒരു അസുര രാജാവിന്‍റെ കഥ അവിടെയുമുണ്ട്- ഈജിപ്റ്റിലെ പ്രമന്‍ഷ്. അവിടെയും ഇങ്ങനെയുള്ള 'ജ്യോമെട്രിക്കല്‍' ഷെയ്പ്പാണ് ദൈവത്തിന്‍റെ പ്രതിരൂപങ്ങള്‍ക്ക്‌ ഉള്ളത്, നേരത്തെ പറഞ്ഞ നമ്മള്‍ മണ്ണ് കുഴച്ച് ഉണ്ടാകുന്ന തൃക്കാക്കരപ്പന്‍ രൂപങ്ങള്‍ പോലെ തന്നെ ....!

മഹാബലി അസുര രാജാവായിരുനല്ലോ, ആരാധനാ രീതികളില്‍ ഈ പൊരുത്തകേടുകള്‍ വന്നതും അങ്ങനെ തന്നെ. അത് പോലെ തന്നെ അസുരന്മാരുടെ ധര്‍മ്മ സങ്കല്‍പ്പമല്ല ദേവന്‍മാരുടെ. അങ്ങിനെ ധര്‍മ്മം അനുഷ്ട്ടിക്കുന്നതിനിടയില്‍ ചവുട്ടിതാഴ്ത്തപ്പെട്ട ഒരു രാജാവാണ് മഹാബലി. തെറ്റ് ചെയ്തപോളല്ല, ശരി ചെയ്യ്യുമ്പോള്‍ ആണ് ശിക്ഷിക്കപെട്ടത്‌.

ചുരുക്കി പറഞ്ഞാല്‍, പോയത് തിരിച്ച് വരിക എന്ന സങ്കല്‍പ്പമാണ് ഓണം.

കാത്തിരിപ്പ്‌-
പ്രളയത്തില്‍ പൊന്തി വരുന്ന കരപോലെ,
ഉറക്കത്തില്‍ തെളിഞ്ഞു വരുന്ന 'നല്ലൊരു സ്വപ്നം' പോലെ .....!

ഇവിടെ തനിയെ ഇരുന്നുകൊണ്ട് മനസിന്‍റെ മുറ്റത്തെങ്കിലും ഇത്തിരി പൂവിട്ട്, മാവേലിയെ സ്വപ്നം കാണട്ടെ ഞാന്‍ ......


Sunday, 15 August 2010

Vandee..maataram...!


ഓണം അടുത്തു.....വൃതശുദ്ധിയുടെ റമദാന്‍ നാളുകള്‍ തുടങ്ങി കഴിഞ്ഞു .
മനുഷ്യര്‍ക്ക്‌ നഷ്ടമായി കൊണ്ടിരിക്കുന്ന മൂല്യ ബോധവും സാഹോദര്യവും തിരിച്ചു പിടിക്കാന്‍ ഒരു സ്വതന്ത്രദിനം കൂടി...!

നമ്മുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന മൂല്യബോധവും , സാഹോദര്യവും സ്മരിക്കാന്‍ എങ്കിലും ഈ ദിനം നമ്മുക്ക് കഴിയുമാറാകട്ടെ . സ്നേഹത്തിനു പകരം പകയും, ദയക്ക് പകരം വിദ്വേഷവും , സാഹോദര്യത്തിനു പകരം വൈര്യവും അടക്കി വാഴുന്ന ലോകത്തിനു -നന്മയുടെ, സ്നേഹത്തിന്‍റെ , സാഹോദര്യത്തിന്റെ പുതുവെളിച്ചം പകരാന്‍....ഇന്ത്യയുടെ ഒരു സ്വതന്ത്രദിനം കൂടി...!
ബ്രിട്ടീഷ്‌ ഭരണാതിപത്യതിന്റ്റെ നുകം പേറേണ്ടിവന്ന നമ്മുടെ ഇന്നലെകള്‍ ആണ് നമ്മുടെ ഊര്‍ജം...

കേരളമെന്ന പേര്‌ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
ഭാരതമെന്നു കേട്ടാലോ തിളക്കണം ചോര ഞെരെമ്പുകളില്‍ ..................... എന്ന് പാടിയ മലയാളികള്‍ നമ്മളുടെ ഇന്ന്-
ജാതി വ്യവസ്ഥയില്‍ പരിശീലിപ്പിക്കപെട്ട നമ്മളെ പോലെ സാമൂഹികമായി തിരിച്ചു വ്യത്യാസങ്ങളും വെലികെട്ടുകളും നിര്‍മ്മിക്കാന്‍ വിദഗ്ധര്‍ മറ്റെവിടെ ഉണ്ട് ...??

നല്ല ഒരു നാളെ വരും -
ഇത് നമ്മള്‍ കുറെ കാലമായി പറയുന്ന ഒരു 'പ്രാര്‍ത്ഥന' -യാണ് .
എനിക്കോര്‍മ്മ വരുന്നത് ഒരു എം . എന്‍ . വിജയന്‍ സാറിന്‍റെ quote ആണ് ഈ അവസരത്തില്‍. അതും കടമെടുത്തു ഞാന്‍ തുറന്ന ചിന്തകള്‍ക്ക് നിങ്ങളെ വിട്ട് തന്നുകൊണ്ട് തത്കാലം വിട പറയട്ടെ....
' നല്ല ദിവസത്തിന് വേണ്ടി കാത്തിരിക്കുക , നല്ല ദിവസം നഷ്ടപെടുമ്പോള്‍, അടുത്ത കൊല്ലം വീണ്ടും ആ നല്ല ദിവസം വരുന്നതിനു വേണ്ടി കാത്തിരിക്കുക. അത് കാലത്തെ നിര്‍മിക്കുന്നു.'

അത്തരത്തില്‍പെട്ട ഒരു സ്പേസ് ടൈം മാനേജ്മെന്‍റ് ആയി കൊണ്ടിരികുന്നില്ലെ സത്യത്തില്‍ നമ്മുടെ സ്വതന്ത്രദിനം..!
-- ഈ സ്വാതന്ത്യ ദിനത്തിൽ നമുക്കൊന്നുകൂടി, ഒരുമിച്ച് ഒരേ സ്വരത്തില്‍ പ്രതിജ്ഞ ചെയ്യാം.

ഇന്ത്യ എന്‍റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്.
ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുകയും. സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണ്ണവുമായ അതിന്‍റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
ഞാന്‍ എന്‍റെ മാതാപിതാക്കളെയും, ഗുരുക്കന്മാരേയും എന്നെക്കൾ മുതിര്‍ന്ന എല്ലാവരേയും ബഹുമാനിക്കുകയും, എന്‍റെ രാജ്യത്തിന്‍റെയും, എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുകയും ചെയ്യുമന്ന് പ്രതിക്ഞ ചെയ്യുന്നു.

ജയ് ഹിന്ദ്.



Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action--
Into that heaven of freedom, my father, let my country awake.
Rabindranath Tagore
Gitanjali

Long years ago, we made a tryst with destiny and now the time comes when we shall redeem our pledge... At the stroke of the midnight hour, when the world sleeps, India will awake to life and freedom.
Jawaharlal Nehru
Indian Declaration of Independence, on eve of independence, August 15 1947.


We owe a lot to the Indians, who taught us how to count, without which no worthwhile scientific discovery could have been made!
When I read the Bhagavad-Gita and reflect about how God created this universe everything else seems so superfluous
Albert Einstein

India is the cradle of the human race, the birthplace of human speech, the mother of history, the grandmother of legend, and the great grand mother of tradition. Our most valuable and most astrictive materials in the history of man are treasured up in India only!
India has two million gods, and worships them all. In religion all other countries are paupers; India is the only millionaire.
Mark Twain