എഴുത്തുക്കാരനാവാന് ശ്രമിക്കുന്നില്ല; എഴുത്തുക്കാരനായി വേഷംകെട്ടുന്നില്ല...ഇതൊരു പങ്കിടലാണ്. ഓര്മ്മകള്... അറിഞ്ഞതും അനുഭവിച്ചതുമായ,കണ്ടത്, കേട്ടത്, വായിച്ചത്, വര്ത്തമാനകാലത്തുള്ളവ, ചിലത് മുന്പ് എപ്പോഴോ ഉള്ളത്... എന്നെ അത്ഭുതപ്പെടുത്തിയ ചിലർ, അവർ വെച്ചുനീട്ടിയ പാഥേയം.. ഏടുകള്.... ഒരോര്ത്തരോടും നന്ദി.. ഈ ബ്ലോഗും അതിലെ കുറിപ്പുകള്ക്കും അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു...ഈ പങ്കിടലിനെ 'ടേക്ക് ഇറ്റ് ഫ്രം മീ' എന്ന് വിളിക്കാം.....
Saturday, 5 November 2016
Monday, 15 August 2016
രാമായണം-ആദ്ധ്യാതമകതക്കപ്പുറം....
രാമായണം ആദ്ധ്യാതമകതക്കപ്പുറം, ഒരു മാർഗദർശനമാണ്- മാനുഷികമൂല്യങ്ങളെ, ഉന്നതങ്ങളായ മാനുഷിക ബന്ധങ്ങളെയുമൊക്കെ പറ്റി, മനുഷ്യനൻമക്കും ആതമസാക്ഷാത്കാരത്തിനും, ‘അറിവില്ലായ്മയുടെ വിശപ്പു’മേറിയുള്ള ഈ ജീവിതയാത്രയിലെ ‘ഒരു പാഥേയം’ പോലെ. പാരത്രികമായ സുഖവും സർവ്വദുഖമോക്ഷമായും അത് ഫലം നാൽകുമ്പോൾ, ദാർശനികമായി അത് ധർമ്മമെന്നും, രാമായണപാരായണലഭതിയെന്നും നമ്മൾ തിരിച്ചറിയുന്നു.
ഭാരതീയ ജീവിത ദർശാനനുസരണം, മനുഷ്യജീവിതത്തിലെ നാലു പുരുഷാർത്ഥങ്ങളായ
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയാർജ്ജിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുക എന്ന പുരാണേതിഹാസലക്ഷ്യം,
രാമയണത്തിലൂടെ സാമാന്യജനങ്ങളൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു എന്നയിടത്താണ് അത് ആദ്ധ്യാത്മമാവുന്നത്.താൻ എന്ന അഹന്ത ഇല്ലാതവുന്ന, പ്രകൃതിക്ക് മുൻപിൽ താൻ ഒന്നുമല്ലെന്ന്
തെളിയിച്ച ദക്ഷിണായനത്തിനു തുടക്കംകുറിക്കുന്ന- മഴയുള്ള കർക്കിടകപകലുകളും രാത്രികളും
‘തന്നിലേക്കുള്ള തിരിച്ചറിവിനു’ വേണ്ടി നമ്മുടെ പൂർവീകർ രാമയാണപ്രയാണം തുടങ്ങി.
കർക്കിടമാസത്തിൽ മാത്രമല്ല, എല്ലാ ദിവസത്തിലെ പ്രഭാതത്തിലൊ സന്ധ്യക്കൊ ഭവനങ്ങളിൽ രാമായണം വായിച്ചിരുന്ന ഒരു കാലം നമ്മുക്ക് തൊട്ടു മുൻപുണ്ടായിരുന്നു. അത് ആത്മീയതക്കപ്പുറം- നമ്മുക്ക് തന്നിരുന്ന ജീവിതവീക്ഷണം, ചര്യകൾ, ഭാഷാസ്വാധീനം, അക്ഷരശുദ്ധിയുമൊക്കെ വളരെ വലുതുമായിരുന്നു.
തസ്കരനായ രത്നാകരനെ വാലമീകിമുനിയാക്കിയ രാമയണ മഹത്വം, നിറയെ ബിംബങ്ങൾ
നിറഞ്ഞ ഒരു വഴികാട്ടിയാണ്. ശ്രീരാമചന്ദ്രനെന്ന
മകൻ- സഹോദരൻ- ഭർത്താവ്, സീതാദേവിയെന്ന സ്ത്രീരത്നം, സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായ
ഹനുമാൻ, നിഴലുപോലെ അനുഗമിക്കുന്ന ലക്ഷമണനെന്ന അനുജൻ, ദശരഥനെന്ന പിതാവ്, കൈകേയിയെ പോലെ
ഒരു മാതാവ്, മന്ഥരയെന്ന ദാസി, ചെങ്കോലും പ്രലോഭനങ്ങളും
തിരസ്കരിച്ച ഭരതൻ, ശോകോജ്ജ്വലമഹാദു:ഖിനിയായ ഊർമിള, സുഗ്രീവന്റെ സൗഹൃദവും, ന്യാത്തിനൊപ്പം
നിന്ന വിഭീഷണൻ, യുദ്ധത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി തെറ്റ് രാവണന്റെ ഭാഗത്താണെന്ന്
ബോധ്യപ്പെടുത്താൻ ശ്രമിക്കകയും, എന്നാലും എങ്ങനെയാണെങ്കിലും തന്റെ സഹോദരനോടുള്ള വിശ്വസ്തത
മൂലം, സദ്‌ഗുണത്തെയും ദുർഗുണത്തെയും അനുകൂലിക്കുന്ന ഒരു സങ്കീർണ്ണ പ്രതിരൂപമായി, ചെയ്യുന്നത്
തെറ്റാണെന്നറിഞ്ഞിട്ടും യുദ്ധം ചെയ്യത് ശ്രീരാമന്റെ കൈകളാൽ കൊല്ലപ്പെട്ട് മോക്ഷം നേടുന്ന കുംഭകർണ്ണൻ- അങ്ങനെ എത്രയെത്ര ജീവിത സാഹചര്യങ്ങൾ.!
“രാമോ വിഗ്രഹവാൻ ധർമ്മഃ (ധർമ്മം ആൾരുപമെടുത്തതാണ് ശ്രീരാമൻ) ധർമ്മമൂർത്തിഭവാനായ
ശ്രീരാമചരിതം നമ്മെ പഠിപ്പിക്കുന്നത് ഇതുതന്നെ. മോക്ഷമാണ് പരമപുരുഷാർത്ഥമെന്നും, ദൈനംദിനജീവിതത്തിലെ ധർമ്മത്തിനുള്ള പ്രാധാന്യവും, അതു തന്നെയാണ് സമൂഹത്തെ
നിലനിർത്തുന്നത്തെന്നുമാണ്.
രാജാവായി വാഴിക്കപ്പെടുന്നതിനു തലേന്നു, പതിനാലു വർഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞ് പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുന്നതും, അതുപോലെ തന്നെ രാവണവധത്തിനുശേഷം, വിഭീഷണൻ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാൻ മടിച്ചുനിൽകെ “മരണാന്താനി വൈരാണി”(ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോർമ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധർമ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്.
‘രാമ’യെന്ന പദോച്ചാരണം ഒന്നുമാത്രം മതി സർവാഭിഷ്ട മോക്ഷപ്രപ്തിക്ക് എന്നു അനുഭവസ്ഥർ സാക്ഷ്യം.
ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും എന്നു കരുതപ്പെടുന്ന രവണനെ
വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യത്തെ ‘പത്തുതലയുള്ളവനായി’ പറയുന്നതിനോടൊപ്പം, ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം
ചെയ്യുന്നു ‘ഇരുപതു കൈകളുള്ള’ രാവണന്റെ അന്ത്യവും നമ്മെ രാമായണം കാണിച്ചുതരുന്നു
ഈ ഉജ്ജ്വല രൂപങ്ങളിലൂടെയുള്ള മനുഷ്യജീവിതാഖ്യാനം നമുക്കുള്ള ഊന്നുവടിയാണ്- മനുഷ്യബന്ധങ്ങൾ, ജീവിതവീക്ഷണങ്ങൽ, സങ്കീർണതകൾ, ആചാരാനുഷ്ഠാനങ്ങൾ, കുലമര്യാദകൾ, യുദ്ധനീതി, പക്ഷീമൃഗ പ്രകൃതി സത്യം, ഭൂമിവന്ദനം തുടങ്ങി എല്ലാവിഷയങ്ങളെക്കുറിച്ചുമുള്ള ദൂരവ്യാപകഫലം ഉളവാക്കുന്ന പ്രമാണഭൂതകൃതിയാണ് രാമായണം. ഉദാഹരണത്തിനു, അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡത്തിൽ സീതാപരിത്യാഗത്തിനു ശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച ലക്ഷ്മണൻ സംസാര സാഗരത്തിൽനിന്ന് മുക്തി നേടുന്നതിനുള്ള ഉപായം ഉപദേശിക്കണമെന്ന പറയുന്നു. അതിനു മറുപടിയായി, ശ്രീരാമൻ ‘വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം’ ലക്ഷ്മണനു ഉപദേശിച്ചത് ഒരു സർവ്വവേദാന്തസാരം തന്നെയയി നമുക്ക് ജീവിതത്തിലേക്ക് പകർത്താം. ഒരു ശിഷ്യനു വേണ്ട യൊഗ്യതകൾ, ഒരു സദ്ഗുരുവിന്റെ ആവശ്യകത, മുക്തിയ്ക്കുള്ള ഉപായം, അവസ്ഥാത്രയവിവേകം, പഞ്ചകോശവിവേകം, ആത്മവിചാരം തുടങ്ങിയ ബ്രഹത്ത് വിഷയങ്ങളെ വളരെ ചുരുക്കി എന്നൽ വ്യക്തമായി തന്നെ നമുക്ക് രാമയണം നൽകുന്നു.
വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാർവ്വതിസംവാദത്തിൽ
വർണ്ണിക്കപ്പെടുന്ന രാമകഥയെ, 'അദ്ധ്യാത്മരാമായണം' എന്ന പേരിൽ ശാരികപ്പൈതലിനെകൊണ്ടു
പാടിച്ച്, നമ്മെ ഭക്തിയും സംസ്കാരവും കൊണ്ട് സമ്പന്നമാക്കിയ തുഞ്ചത്താചാര്യനെ മനസ്സാ
നമ്മിക്കുന്നു.
“വയാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ
ലോകേഷു പ്രചരിഷ്യതി” (മലകളും, നദികളും ഈ ഭൂമിയിൽ നിലനിലനിൽക്കുന്നിടത്തോളം കാലം രാമയണകഥ ജനങ്ങളുടെയിടയിലലുണ്ടാവും)
ചാതുർമാസ്യവ്രതവേളയിലെത്തുന്ന
കർക്കിടകം കഴിയാറായി, 'മൂശേട്ട പോയി ശീപോതി'വരുന്ന കാലമായി. ഗംഗാസ്നാനംപോലെ ശുദ്ധികരിക്കുന്ന
രാമായാണമാസത്തിലെ വൃതശുദ്ധിയുടെ ഈ നാളുകൾ, ഈ ഭാർഗ്ഗവഭൂമിയിൽ, കാറുംകോളും നിറഞ്ഞ കറുത്ത
കർക്കിടകം മാറി പൊന്നായ ചിങ്ങത്തിനു വഴിയൊരുക്കട്ടെ എന്ന പ്രാർത്ഥനയോടെ.....
Subscribe to:
Posts (Atom)