വീണ്ടും യാത്ര തുടങ്ങുകയാണ്....
തത്കാലം എഴുത്തുക്കാരനാവാന്‍ ശ്രമിക്കുന്നില്ല; എഴുത്തുക്കാരനായി വേഷംകെട്ടുന്നില്ല...
ഓര്‍മ്മകള്‍...
അറിഞ്ഞതും അനുഭവിച്ചതുമായ...
…കണ്ടത്, കേട്ടത്, വായിച്ചത്,
വര്‍ത്തമാനകാലത്തുള്ളവ, ചിലത് മുന്‍പ്പ് എപ്പോഴോ ഉള്ളത്...
ഓര്‍മ്മകളില്‍ ആ മനോഹരമായ അനുഭവങ്ങള്‍
എനിക്കേറെ പ്രിയപ്പെട്ടത്.
സൂക്ഷിക്കാനും,
അത് പറയാനും, എനിക്ക് ചുറ്റുമുള്ള നിങ്ങളുമായി
പുനവതരണമെന്ന ചിന്തയും മാത്രം....
കണ്ടുമുട്ടിയവര്‍, മുഖം ഓർമ്മയില്ലാതെ കൂടെ സഞ്ചരിച്ചവർ...
എന്നെ വായനയില്‍ ഒരുപ്പാട് ത്രസിപ്പിച്ച, രചനാഭംഗികൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ ചിലർ, അവർ വെച്ചുനീട്ടിയ പാഥേയം..
ഏടുകള്‍....
ഒരോര്‍ത്തരോടും നന്ദി.. ഈ ബ്ലോഗും
അതിലെ കുറിപ്പുകള്‍ക്കും അവരോടെല്ലാം
കടപ്പെട്ടിരിക്കുന്നു...
കടപ്പെട്ടിരിക്കുന്നു...
കടലോളം പരന്നൊരുപ്പാട് ഓർമ്മകളെ പെറുക്കിയെടുത്ത്, കൈക്കുടന്നയിലേക്ക് നിറക്കാനുള്ള ഒരു എളിയ ശ്രമം
പേര് എന്തുമാകാം, അത് അവസാനം അലോചിക്കാമെന്നു
കരുതി മാറ്റിവെച്ചു....
പിന്നെ കരുതി,
എന്തിനു അതിനു സമയം കളയണം..
ഞാന്‍ ഓര്‍മ്മകളെ പങ്കിടുകയല്ലെ.. ചിലത് നിങ്ങള്‍ക്ക് അറിയുന്നതാവും, കണ്ടതാവും,
വായിച്ചതാവും..
അപ്പോൾ ഞാനത് വീണ്ടും വിളമ്പുകയല്ലെ, അത്
ഒരിക്കല്‍ കൂടി എന്നിലുടെ നിങ്ങള്‍ക്ക് പകരുകയല്ലെ....
എന്നാല്‍ പിന്നെ ഈ പങ്കിടലിനെ ഒരു പഴയ ഫ്രീ പ്രസ്സ് കാലത്തിന്റെ ഓര്‍മ്മപുതുക്കലെന്നോണം- 'ടേക്ക് ഇറ്റ് ഫ്രം മീ' എന്ന് വിളിക്കാം.