Friday, 3 July 2015

കാലത്തിന്റെ ഏണിപടികള്‍....

ഇരുപത്തിയഞ്ച് കൊല്ലം സര്‍ക്കാരാപ്പീസ് ജിവിതം നയിച്ചതിന്റെ 'ലജ്ജാ'ഭാരത്തൊടെ എഴുത്തുകാരനും വാഗ്മിയുമായ ശ്രി. അശോകന്‍ ചരുവിലിന്റെ ഒരു പഴയെ കുറിപ്പ് ഈയിടെ വായിക്കനിടയായി....

ആ വായന ഒരുപ്പാട് ഓര്‍മ്മകളിലേക്ക്, പിന്നോട്ട് കൊണ്ടുപോയ പൊലെ.....
ആ ലേഖനം സർക്കാരാപ്പിസ്സുകളും, സർക്കാരിന്റെ ചില തീരമാനങ്ങളെയും ഓർമ്മപ്പെടുത്തി...
അത് മനുഷ്യനും 'അവന്റെ മണ്ണിനെ'യും ഓർമ്മപ്പെടുത്തി....
ആ ചിന്തകൾ മണ്ണിന്റെ എഴുത്തുക്കാരനായ തകഴിയെ ഓർമ്മപ്പെടുത്തി....
തകഴി' എന്ന മലയാളത്തിന്റെ തലയെടുപ്പിന്റെ ഒരു ഓര്‍മ്മപ്പെടുത്തൽ....

സർക്കാർതീരുമാനങ്ങൾ അവിടെ നിൽക്കട്ടെ,
തകഴിയെന്ന മണ്ണിന്റെ മണമുള്ള ഓർമ്മകളിലേക്ക് ആദ്യം പോവാം...

തകഴി ശിവശങ്കര പിള്ള-
ശിവശങ്കര പിള്ള...തകഴിയെന്ന പേരിലേക്ക് ലോപിച്ച
'തകഴി' എന്ന സ്ഥലനാമത്തിനു ലോകപ്രശ്തി നൽകി വ്യക്തി.

അദ്ദേഹത്തിന്റെ രചനകളെപ്പറ്റിയൊന്നും പരാമർശിക്കാൻ ഈയുള്ളവൻ ഒന്നുമല്ലെന്നു മാത്രമല്ല, അതിനു ശ്രമിക്കുകയെന്നത് പോലും വെണ്ണീറിലേറണ്ട കൊടുംപാപമെന്ന് വ്യക്തമായി അറിയാം...

ഇതൊരു പൊടി തട്ടിയെടുക്കൽ പ്രക്രിയ മാത്രം...ഓർമ്മകൾ ക്ലാവുതുടച്ചെടുക്കൽ എന്നു വേണമെങ്കിൽ പറയാം. 
കാരണം, ബ്ലൊഗ് എഴുതുക, വെറുതെയങ്ങനെ കാര്യങ്ങൾ പറയാതെ അതു എഴുതിവെക്കുക, വീണ്ടും എഴുതി തുടങ്ങുക...ഒരു പരീക്ഷണം പോലെ, നാളെ മുതൽ...
അച്ചടിക്കുക എന്ന ലക്ഷ്യം മറന്നിട്ട്, ദിവസവും കാലത്തു എഴുന്നേറ്റ് ഒരു ചായ കുടിച്ച്, ഒരു മണിക്കൂർ മനസ്സിന്റെ ഒരു വ്യായാമം എന്ന മട്ടിൽ എഴുതി തുടങ്ങുക. ഒരു മാസം കഴിയുമ്പോൾ മനസ്സിലാവും ഓർക്കനും ഓർത്തെടുക്കാനുമുള്ള കഴിവും എഴുതാനുള്ള വിഷയങ്ങളും കുത്തൊഴുകിയൊലിക്കുമെന്നു പറഞ്ഞ് ആ നല്ല മനസ്സ്, എന്നെ ഓർമ്മപ്പെടുത്തിയത്, എം. പി. നാരായണപിള്ളയുടെ  ഒരു സമാന ഉപദേശമാണ്...

മുൻപ് പറഞ്ഞതു പൊലെ തകഴിയെപറ്റി പറയാൻ അദ്ദേഹതിന്റെ രചനയല്ല, അദ്ദേഹം മറ്റോരാൾക്ക് എഴുതി കൊടുത്ത ഒരു അവതാരികക്കു 'പിന്നിലെ കഥ' ഈ ഓർമ്മപുതുക്കലിന്റെ തുടക്കമയി കുറിക്കട്ടെ..
                  സരസ്വതി നമസ്തുഭ്യം....

തകഴിയോട് അവതാരിക ആവശ്യപെട്ടത് കേരളത്തിലെ പ്രമുഖനായ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ശ്രീ. എൻ. ശ്രീകണ്ഠൻ നായരായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം ക്ലാസിൽ ബി.എ ഹോണേഴ്സ് ബിരുദം നേടിയതുകൊണ്ട്  ഉന്നത ഉദ്യോഗങ്ങൾ പലത് കിട്ടുമായിരുന്നെങ്കിലും, തികഞ്ഞ ദേശീയ വാദിയായ ആ ഖദർധാരി ആകൃഷ്ടനായത് സ്വാതന്ത്ര്യ സമരവും തൊഴിലാളി സമരങ്ങളിലുമായിരുന്നു...!

വിദ്യാഭ്യാസത്തിനു ശേഷം തൊഴിലാളി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ മുൻ നിരയിലെത്തി.
ആലപ്പുഴയിലും, അക്കാലത്തു സ്റ്റേറ്റ് കോൺഗ്രസ്സ് ആരംഭിച്ച 'ഉത്തരവാദ പ്രക്ഷോഭണ'ത്തിന്റെ സിരാകേന്ദ്രമായ കൊല്ലത്തും, കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ നേതാവായി, വേതന വർദ്ധനവിനും ജോലി സ്ഥിരതയ്ക്കും മുതലാളിമാരുടെ ഗുണ്ടായിസത്തിനും പോലീസിന്റെ തേർവാഴ്ചയ്ക്കുമെതിരേ നിരവധി സമരങ്ങൾക്ക് നേതൃത്ത്വം നൽകിയത് പലപ്പോഴും അദ്ദേഹം തന്നെ 'നേരിട്ട് കയികമായി' മുതലാളികളുടെ ഗുണ്ടകളുമായും പോലീസുമായും ഏറ്റുമുട്ടിയെട്ടായിരുന്നു എന്നതാണ് ചരിത്രം.

കോൺഗ്രസിന്റെ ഒരു വലിയ സമ്മേളനത്തിൽ വോളിണ്ടിയർമാരുടെ കമാൻഡറായി യൂണിഫോമിട്ട് കുതിരപ്പുറത്ത് കയറിയ ആജാനുബാഹു ശ്രീകണ്ഠൻ നായരെ സുഭാഷ് ചന്ദ്രബോസിന്റെ അവതാരമായി ജനങ്ങൾ കണ്ടതിൽ എന്താണ് അത്ഭുതം എന്നതിനു ഒരു ചെറിയ അനുഭവം കൂടി പറഞ്ഞ് തകഴിയിലേക്ക് പോവാം.

രാഷ്ട്രീയ കാരണങ്ങളാൽ ഒളിവിലായിരുന്ന കാലം-
ശ്രീകണ്ഠൻ നായരെ പിടിക്കാൻ നടന്ന ഒരു പോലീസുകാരൻ വഴിയോരത്തുള്ള  ഒരു  ചായക്കടയിൽ കയറിയ ഒരു കഥയുണ്ട്. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ചൂട് ദോശകൾ അകത്തെവിടെയോ പോകുന്നത് പോലീസുകാരൻ ശ്രദ്ധിച്ചു. പത്തു ദോശകൾ പോയി. പതിനഞ്ചായി... ഇരുപതായപ്പോൾ പോലീസുകാരന്റെ സംശയങ്ങളെല്ലാം മാറി.... അകത്ത് ശ്രീകണ്ഠൻ നായർ തന്നെ.
ഇരുപത്തഞ്ചാമത്തെ ദോശയോടുകൂടെ അകത്തേക്കു കടന്ന പോലീസുകാരനെ, ചായക്കട തൊഴിലാളികൾ അടുത്ത ഗ്രാമത്തിൽ കൊണ്ടുപോയി 'അഴിച്ചുവിട്ടു' എന്നതാണ് കേട്ടുകേൾവി.....
അങ്ങനെയുള്ള ചരിത്രപുരുഷൻ, അമ്പലപ്പപുഴ ചിറ്റപ്പറമ്പിൽ ജാനകിയമ്മയുടെയും നീലകണ്ഠപിള്ളയുടെയും ഏക മകനായി ജനിച്ച് ഈ പുത്രൻ എഴുതിയ പുസ്തകങ്ങളിൽ ഒന്നായിരുന്നു 'എന്റെ അമ്മ'.

നീലകണ്ഠപിള്ള തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്നു, അമ്മ സ്കൂൾ ഹെഡ്മിസ്ട്രസ്സും.  ആ സ്നേഹമയിയായ അമ്മയെക്കുറിച്ചാണ് ഈ പുസ്തകം.

ഈ പുസ്തകത്തിനു തന്റെ നല്ലൊരു സുഹൃത്തുകൂടിയായ തകഴിയെകൊണ്ട് അവതാരിക എഴുതിക്കാമെന്ന് എൻ. ശ്രീകണ്ഠൻ നായർ തീരുമാനിക്കുന്നു, തകഴിയോട് ആവശ്യപ്പെടുന്നു. 
എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും, തന്റെ അമ്മ 'മറ്റൊരു മകനായി' കരുതിയിരുന്ന തകഴി, അവതാരിക എഴുതാതെ നീട്ടികൊണ്ടുപോയത് ശ്രീകണ്ഠൻ നായരെ അസ്വസ്ഥനാക്കി. 

ക്ഷമയുടെ ഒരു കാലഘട്ടത്തിനു ശേഷം അദ്ദേഹം നടത്തിയ കൗതുകമുള്ള ഒരു പോംവഴി, ആ അനുഭവം പിന്നീട് അദ്ദേഹം തന്നെ പങ്ക് വെച്ചു-
സർ സി.പി. രാമസ്വാമി അയ്യരെ വെട്ടിയ ഒരു കെ. എസ്. മണിയുണ്ടായിരുന്നു.  ഒരു ദിവസം അതിരാവിലെ അദ്ദേഹം മണിയെ വിളിച്ചുണർത്തി കാപ്പി കുടിക്കാൻ രണ്ടണയും കൊടുത്ത് തകഴിക്കയച്ചു.
ഒന്നുകിൽ മുഖവുര എഴുതിക്കിട്ടണം. അല്ലെങ്കിൽ തകഴിയുടെ രണ്ട് പല്ല്- ഇതായിരുന്നു മണിക്ക് നൽകിയ നിർദ്ദേശം.

മണി കരുമാടിയിലെ കാക്കയുടെ ചായക്കടയിൽനിന്ന് അരയണയ്ക്കു ചായയും കുടിച്ച്, അരയണയ്ക്ക് ഒരു സിഗററ്റും വാങ്ങി; ഒരണ പുഴ്ത്തിവച്ച്, കരുമാടിപ്പാലം കേറാൻ തുടങ്ങിയപ്പോൾ പാലത്തിന്റെ പടികൾ ഇറങ്ങി തകഴി താഴോട്ട് വരുന്നു.
തകഴിയുടെ വീട്ടിൽനിന്ന് പ്രാതൽ കഴിക്കാമെന്നുള്ള മണിയുടെ പദ്ധതിയും പ്രതീക്ഷയുമാണ് തകർന്നത്..!

ഇനിയിപ്പോൾ യാതൊരു കാരുണ്യവും വേണ്ട-
തനിക്ക് നൽകിയിരിക്കുന്ന കല് പന മണി പറഞ്ഞു;
തകഴി വിഷമിച്ചു പോയി.
തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷ ജയിച്ച ശേഷം, തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യതിരുന്ന കാലം. അന്ന് അതിരാവിലെ ഒരു കക്ഷി അമ്പലപ്പുഴ വക്കീലാഫീസിലെത്തും.  അയാളുടെ ചെലവിൽ, വിഭവസമൃദ്ധമായ ചായസൽക്കാരത്തിനു തകഴി മണിയെക്കൂടി ക്ഷണിച്ചു. 

ആ ഹനുമാനുണ്ടോ വഴങ്ങുന്നു. രണ്ടിനുപകരം നാലു പല്ലും കൊണ്ടേ മണി മടങ്ങൂകയുള്ളു എന്നു തകഴിക്ക് ബോദ്ധ്യമായി.
അങ്ങനെ ഒരു വഴിയും കാണാതെ, ഒടുവിൽ കാക്കയുടെ ചായകടയിൽ കയറിയിരുന്ന്, കേസ് വിവരമെഴുതാൻ കൊണ്ടുവന്നിരുന്ന കടലാസിൽ തകഴി എഴുതിതുടങ്ങി. 
ഒരു മണിക്കൂറിനകം, 18 പേജ് എഴുതിത്തള്ളി- അതിനകം രണ്ട് ചായയും കുടിച്ചു.
മുഖവുരയെടുത്ത് മണിയുടെ മുഖത്തെറിഞ്ഞ്, ചായയുടെ കാശുകൊടുക്കാൻ നിർദ്ദേശിച്ച് തകഴി പുറത്തിറങ്ങി, പടിഞ്ഞാറോട്ടു പാഞ്ഞൂപോയി. 

ഒരു മണികൂറൂകൊണ്ട്, കടത്തിണ്ണയിലിരുന്നു തകഴി കുത്തിക്കുറിച്ച ' ആ അവതാരിക', ശ്രീകണ്ഠൻ നായരുടെ അമ്മയെക്കുറിച്ചുള്ള ഒർമ്മകളുടെ, കണ്ണുനീരിന്റെ നനവുള്ള ആ വിലാപകാവ്യത്തേക്കാൾ ശോകസാന്ദ്രമായിരുന്നു എന്ന് കാലം തുറന്നു പറഞ്ഞു.  
പുസ്തകമെഴുതിയ ശ്രീകണ്ഠൻ നായർ തന്നെ അത് ഏറ്റുപറഞ്ഞ് സമ്മതിച്ചു, പിന്നീട്...!
വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയിച്ച കൃതികൾ, കടലിന്റെയും, മണ്ണിന്റെയും ചേറൂം ചതുപ്പിന്റെയും, ചകരിചൂരും പേറുന്ന കുട്ടനാടിന്റെ ഇതിഹാസകാരൻ... മണ്ണിനെ സ്നേഹിച്ച്ഭൂമിയിൽ വിനീതനായി നടന്ന എഴുത്തുക്കാരൻ....!

ഇനി ആദ്യം പറഞ്ഞ ലേഖനം വായിച്ചപ്പോൾ,  സർക്കാരാപ്പിസും, സർക്കാരിന്റെ ചില തലതിരിഞ്ഞ തീരുമാനങ്ങളും കൊണ്ടുവന്ന ആ ഓർമ്മയിലേക്ക്...

പെട്ടന്ന് ജോര്‍ജിനെ ഓര്‍ത്തു പൊയി.
തൃശൂരിലെ ഒരു അയുർവേദ നഴ്സ്സിങ്ങ് ഹോമിൽ കഴിച്ചു കൂട്ടിയ കാലത്തുള്ള ഒരു ഓർമ്മയിലേക്ക്...

ആയുര്‍വേദ നഴ്സിങ് ഹൊമിലാണ് ജോര്‍ജിനെ അദ്യമായി കാണുന്നത്.
ഹോം എന്ന് കെള്‍ക്കുമ്പോള്‍ വലുതായിട്ടൊന്നും ധരിക്കണ്ട. സത്യത്തില്‍ ഒരു ചെറിയ ശരണാലയമെന്ന് പറയാം. 
പരസ്യമോ, ബോര്‍ഡോ, കണ്‍സള്‍ട്ടിങ് റൂമോ ഇല്ലാ.

കയ്യിലുള്ള ദ്രവ്യം എന്താന്നുവച്ചാല്‍ കൊടുക്കുകയോ കൊടുക്കാതിരിക്ക്യൊ ആവാം.

അങ്ങനെ ഇവിടെ എത്തിപ്പെട്ടയാളാണ് ജോര്‍ജ്.
ഭാര്യക്കാണ് രോഗം. 
നിരന്തരമായ കാലുകഴപ്പും വേദനയുമായി നീണ്ടകാലത്തെ അലോപ്പതി ചികില്‍സയായിരുന്നു.  ഇതൊക്കെ രോഗിയുടെ തോന്നലാവുമ്മെന്നു ചില ഡോക്ടര്‍മാര്‍ പറഞ്ഞുകളഞ്ഞു. അവരോടു ജോര്‍ജ് തട്ടിക്കേറി.
 
ഒരു ഡോക്ടര്‍ രോഗം സ്ഥിതീകരിച്ചു, നട്ടെല്ലില്‍ ട്യുമറാണ്.  ശസ്ത്രക്രിയ ചെയ്തു.  അതോടെ രണ്ടുകാലും പൂര്‍ണമായും തളര്‍ന്നു.
ജീവിതമല്ലെ, പിന്നോട്ട് നടക്കാന്‍ വഴികളില്ലല്ലോ.  ഭാര്യയെ ചുമ്മന്ന് ഒരുപാട് ആശുപത്രികള്‍ പിന്നിട്ട് ജോര്‍ജ് ഒടുവിൽ ഇവിടെ എത്തി.

തൃശൂര്‍ നഗരപ്രാന്തത്തില്‍ ഏഴു സെന്റ് പുരയിടത്തില്‍ ഒതുങ്ങുന്നുജോര്‍ജിന്റെ ജീവിതം. 
മക്കള്‍ പഠിക്കുന്നു.
ഏഴുപറ കണ്ടത്തില്‍ നെല്‍കൃഷിയുണ്ട്. 

അറുപതുകളില്‍ പത്താം ക്ലാസ് പാസായ ആളാണ്, അതിന്റെ ഒരു ചെറിയ ഗമയുണ്ട്.
നൂല്‍ക്കമ്പനിയില്‍ തൊഴിലാളിയായിരുന്നു.
ഇപ്പോള്‍ ആയിരം രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ട്.

നിരന്തര ചികില്‍സകൊണ്ട് കടംകയറി പൊറുതിമുട്ടിയപ്പൊള്‍ നിലം വില്‍ക്കാന്‍ ജോര്‍ജ് തീരുമാനിച്ചു.  നെല്‍വയലിനിപ്പൊള്‍ തീരെ ഡിമാന്‍ഡില്ല, പോരാത്തതിന് ഒരുപ്പുകണ്ടം.

വിലക്കുറവിനാണെങ്കില്‍ അങ്ങനെ എന്ന് കരുതി കൊടുക്കാമെന്നു വച്ചപ്പൊള്‍, ചിലര്‍ വന്നു, അപ്പോഴാണ്
ഒരു സാങ്കേതികപ്രശ്നം.....
ഭൂമിക്ക് സര്‍ക്കാര്‍ 'തറവില' നിശ്ചയിച്ചിരിക്കുന്നു.
അതില്‍ കുറവില്‍ വില്‍ക്കരുതു

ജോർജ്ജിനെക്കുറിച്ചുള്ള ചിത്രത്തിലെ അവസാന ഫ്രെയിമിൽ, ഒരു നിസ്സഹായ മുഖമാണുള്ളത്...തകർന്നു നിൽക്കുന്നവൻ

അവന്റെ തകർച്ചയുടെ പൂർണത പോലെ- കിടപ്പാടം അടിയന്തരമായ ഒരു ദയനീയാവസ്ഥയിൽ 'കിട്ടിയതാവട്ടെ' എന്നു കരുതി തുച്ഛമായ വിലക്ക് വിറ്റ് തുലഞ്ഞു തകരാൻ പോലുമാവത്ത മരവിച്ച ഒരു  മുഖം.....

അവന്റെ മണ്ണ്...
അവനത്രയും മതിയെന്ന കരുതാൻ പൊലും സ്വതന്ത്രമില്ലാത്തവന്റെ വിളറിയ മുഖം...

ഭൂമിക്ക് സര്‍ക്കാര്‍ 'തറവില' നിശ്ചയിച്ചിരിക്കുന്നു.
അതില്‍ കുറവില്‍ വില്‍ക്കരുതുപോലും....!

Sunday, 28 June 2015

'ടേക്ക് ഇറ്റ് ഫ്രം മീ'

വീണ്ടും യാത്ര തുടങ്ങുകയാണ്....
തത്കാലം എഴുത്തുക്കാരനാവാന്‍ ശ്രമിക്കുന്നില്ല; എഴുത്തുക്കാരനായി വേഷംകെട്ടുന്നില്ല...
ഇതൊരു പങ്ക് വെക്കലാണ് 
ഓര്‍മ്മകള്‍... അറിഞ്ഞതും അനുഭവിച്ചതുമായ...
കണ്ടത്, കേട്ടത്, വായിച്ചത്,
വര്‍ത്തമാനകാലത്തുള്ളവ, ചിലത് മുന്‍പ്പ് എപ്പോഴോ ഉള്ളത്...

ഓര്‍മ്മകളില്‍ ആ മനോഹരമായ അനുഭവങ്ങള്‍
എനിക്കേറെ പ്രിയപ്പെട്ടത്.
സൂക്ഷിക്കാനും, അത് പറയാനും, എനിക്ക് ചുറ്റുമുള്ള നിങ്ങളുമായി പുനവതരണമെന്ന ചിന്തയും മാത്രം....
കണ്ടുമുട്ടിയവര്‍, മുഖം ഓർമ്മയില്ലാതെ കൂടെ സഞ്ചരിച്ചവർ...
എന്നെ വായനയില്‍ ഒരുപ്പാട് ത്രസിപ്പിച്ച, രചനാഭംഗികൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ ചിലർ, അവർ വെച്ചുനീട്ടിയ പാഥേയം.. ഏടുകള്‍....
ഒരോര്‍ത്തരോടും നന്ദി..  ഈ ബ്ലോഗും അതിലെ കുറിപ്പുകള്‍ക്കും അവരോടെല്ലാം 
കടപ്പെട്ടിരിക്കുന്നു...
കടലോളം പരന്നൊരുപ്പാട് ഓർമ്മകളെ പെറുക്കിയെടുത്ത്, കൈക്കുടന്നയിലേക്ക് നിറക്കാനുള്ള ഒരു എളിയ ശ്രമം
പേര് എന്തുമാകാം, അത് അവസാനം അലോചിക്കാമെന്നു കരുതി മാറ്റിവെച്ചു....
പിന്നെ കരുതി, എന്തിനു അതിനു സമയം കളയണം..
ഞാന്‍ ഓര്‍മ്മകളെ പങ്കിടുകയല്ലെ.. ചിലത് നിങ്ങള്‍ക്ക് അറിയുന്നതാവും, കണ്ടതാവും, വായിച്ചതാവും..
അപ്പോൾ ഞാനത് വീണ്ടും വിളമ്പുകയല്ലെ, അത് ഒരിക്കല്‍ കൂടി എന്നിലുടെ നിങ്ങള്‍ക്ക് പകരുകയല്ലെ.... 

എന്നാല്‍ പിന്നെ ഈ പങ്കിടലിനെ ഒരു പഴയ ഫ്രീ പ്രസ്സ് കാലത്തിന്റെ  ഓര്‍മ്മപുതുക്കലെന്നോണം-  'ടേക്ക് ഇറ്റ് ഫ്രം മീ'  എന്ന് വിളിക്കാം.

Monday, 14 October 2013

ഇന്ന് വിദ്യാരംഭം.!



ഇന്ന് വിദ്യാരംഭം.!
കുറെയേറെ വർഷങ്ങൽക്ക് ശേഷം... ഇന്ന് എന്റെ കൊച്ചിയിൽ, അമ്മക്കൊപ്പം. അങ്ങനെ തോന്നി, ഈ പ്രാവശ്യം ഇവിടെവേണം-എല്ലാ തിരക്കുകൾക്കും സുല്ല് പറഞ്ഞ്, എല്ലാ മാറപ്പുകളും ഇറക്കിവെച്ച്, തനിച്ച്, ഒരുപ്പാട് പിന്നോട്ട് നടക്കാൻ. 

ഉണർന്നൊരുങ്ങി പഴന്നൂർ ഭഗവതിക്ഷേത്രത്തിലും, പള്ളിയറക്കവമ്മയുടെ നടക്കിലും, വിട്ടോബാ മന്ദിറിലുമൊക്കെ തൊഴുതു നിൽക്കുമ്പോൾ..നാവിൻ തുമ്പിലെ ആദ്യക്ഷരംക്കുറിച്ചതിന്റെ അങ്കലാപ്പിലൊ, ഗുരുതിതീർഥത്തിന്റെ നേരിയ എരുവിന്റെ അസ്വസ്ഥതിയിലൊക്കെയാവണം കുരുന്നുകൾ പലരും, മിഴികളിൽ ധാരയായി ഒഴുകുന്ന ഉപ്പുരസം ഇടക്ക് ചുണ്ടോടടുക്കുമ്പോൾ നുണയുന്നതിലെ കുസൃതിയുമൊക്കെ നോക്കി നിന്നു, കുറച്ച് നേരം.

ഇതൊരു തുടക്കമല്ലെ, സ്കൂൾ ബാഗിൽ തുടങ്ങുന്ന മാറാപ്പ്..പിന്നങ്ങോട്ട്, കളിയും ചിരിയും നിഷ്കളങ്കതയും പയ്യെപയ്യെ കൈയ്യമോശം വരുന്നതിന്റെ തുടക്കം. 
കരയട്ടെ, അവർ അറിയാതെയെങ്കിലും കരയുന്ന ഈ കണ്ണീരിനു ഒരുപ്പാട് വിലയുണ്ട്..!

എന്നും ഒരു ദൈവീകതയേക്കാൾ എനിക്കനുഭവപ്പെട്ട് 'ഗുരുതുല്യമോ' അതുപോലെയെന്തൊ ഒന്നായിരുന്ന 'കൂനൻ കുരിശ്ശു മുത്തപ്പന്റെ' നടക്കിലും നിന്നു കുറച്ച് നേരം. 

മടങ്ങുമ്പോൾ, ഞാൻ കടന്നു പോയ കെട്ടിടത്തിന്റെ പഴക്കത്തിന്റെ ഭംഗി, അവിടെ ഞാൻ സ്വരുക്കൂട്ടിയ ആർജ്ജവം, ആയുസ്സിലെ ഏറ്റവും മനോഹരങ്ങളായി, ഇന്നും നാവിൽ മധുരതരമായി നിലകൊള്ളുന്ന, ഇവിടെ ഉരുവിട്ട് കേട്ട ബാലപാഠങ്ങൾ, എന്റെ വിദ്യാലയം.....ശ്രീ. കൊച്ചിൻ ഗുജറാത്തി വിദ്യാലയം.,

കുറേ നേരം അവിടെതന്നെ നിന്നു...എനിക്ക് ഭാരംകുറയുന്ന പോലെ തോന്നി.  ബെഞ്ചിലെ പച്ചമരത്തിന്റെ ആ ഗന്ധം അനുഭവപ്പെടുന്നുവോ..? ചോക്ക്പൊടിയുടെ വാസന എന്റെയുള്ളിൽ ഒരു 'പരീക്ഷപേടിയുടെ' ആന്തൽ വരുത്തന്നപോലെ..മരത്തിന്റെ ഗോവണിപ്പടികളിൽ ഒച്ചവെച്ചിറങ്ങുന്ന ശബ്ദങ്ങൾ..എത്രയെത്ര കാൽപ്പാടുകൾ പതിച്ച ആ മണലിൽ, അവിടെയിപ്പൊഴും ആ ആൽമരമുണ്ട്.  ഏറെ വെറുക്കുന്നതും അത്രതെന്നെ സ്നേഹിച്ചിരുന്നതും ആ 'മണി'- അതും അവിടുണ്ട്. 
ഞാൻ തേങ്ങുന്നുണ്ടൊ..??

എന്നെ ഞാനാക്കിയ ഈ ഓർമ്മകൾ..എന്നും കൂടെയുള്ള അമ്മത്തം പോലെ. ഇവിടുന്ന് നാവിൽ തൊട്ട് ഭാഷയും അറിവിന്റെ രുചിയിലും നിന്ന് തുടക്കം കുറിച്ചതല്ലെ ഞാൻ.
കളിപ്പാട്ടങ്ങളെക്കാൾ പിന്നീടുതുകുക പുസ്തകങ്ങളെന്ന് വിശ്വസിപ്പിച്ച ഗുരുക്കൻമാർ, ആത്മാർഥമായ സ്നേഹം തന്ന കൂട്ടുക്കാർ, ഞാൻ അർഹിക്കുന്നോ ആ 'സ്നേഹം'..? 

ഈ സ്വകാര്യതയിലും, ഈ വരികൾ ധ്യാനിച്ച് കുത്തിക്കുറിക്കുമ്പോൾ, 'എഴുതുന്നതൊന്നും പാഴായി പോകില്ലെന്നു' നാലാം ക്ലാസിൽ കഥയെഴുത്തിൽ ഒന്നാം സമ്മാനം തരുമ്പോൾ, ശിരസ്സിൽ അനുഗ്രഹിച്ച് ആശിർവദിച്ച 'മാധവൻ മാഷി'നെ ആ ഇടനാഴിയിൽ ഒരു മിന്നായം പോലെ ഞാൻ കണ്ടോ..?
എന്ത് ചെയ്യുമ്പോഴും, എത്ര ചെറുതെങ്കിലും, ഓരൊ വളർച്ചയിലും- തുടങ്ങും മുൻപ്പും ശേഷവും ചെരിപ്പും, അഹന്തയും, ബുദ്ധിനാട്യങ്ങളും പുറത്തഴിച്ചുവെക്കുകയെന്ന പഠിച്ചതിവിടുന്നല്ലെ..?

പ്രശാന്തപുലരികളെയും, പ്രക്ഷുബദ്ധ പാതിരാവുകളെയും, ഏകാന്തചതുപ്പുകളെയും, അപ്രാപ്യമായ ചെങ്കുത്തായ് കയറ്റങ്ങളെയും, പാതികരിഞ്ഞ പുൽമേടുകളേയും കണ്ട്, അതിവേഗത്തിൽ മൃഗമോ യന്ത്രമോ ആയി മാറുന്ന ആധുനിക ഗ്രാഫിക്ക്സ്സ്, ജീവിതത്തിലും ചുറ്റുമുള്ളവരിൽ കണ്ട് പകച്ചു നിൽക്കുംമ്പോഴും തളരാതെ പതറാതെപോവാൻ പഠിപ്പിച്ചതിവിടെയല്ലെ..?
ജീവിതത്തിലെ ഓരോ യാത്രകളും ധ്യാനങ്ങളാക്കണമെന്നും, ഇരുട്ടിലൂടെ നടക്കുമ്പാൾ കണ്ണടച്ച് നടക്കണമെന്നും, നദി കടക്കുമ്പോൾ നാം ഒരു നദിയായ് മാറി, മാറാപ്പും ചങ്ങാടവും ഉപേക്ഷിക്കുവാനും പഠിച്ചതിവിടുന്നല്ലെ..?

ഒഴിഞ്ഞുകിടക്കുന്ന സ്കൂളിൽ നിന്നും തിരിഞ്ഞു നടക്കുമ്പോൾ, മനസ്സ് ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു-പുറത്തേക്ക് കേട്ടിരുന്നില്ലെങ്കിലും.

ഇവിടുന്ന്  ലഭിച്ചതിൽ നഷ്ട്ടപെട്ടതെന്തൊക്കെയെന്ന് ചിന്തിച്ചപ്പോൾ, ഒരു പഴയെ കഥ ഓർമ്മ വന്നു.  അലഞ്ഞൂനടന്ന ഒരാൾ കടത്തിണ്ണയിൽ നീണ്ട മയക്കത്തിലേക്ക് വഴുതിവീണപ്പൊൾ, അയാളുടെ മാറാപ്പു പരിശോധിച്ച നിയമപാലകർക്ക്, പല കാലങ്ങളിലെ കളിപ്പാട്ടങ്ങളെയും പാവക്കുട്ടികളെയും അതിനുള്ളില്‍ക്കണ്ട് കണ്ണൂ നിറഞ്ഞുവത്രേ.
അപ്പോഴും, അവൻ പേറുന്ന മാറാപ്പിൽ 'ഭാരമില്ലാ'തിരുന്നത്,
അതിനു മാത്രം!  

Saturday, 13 November 2010

Friday, 22 October 2010

' എന്‍റെ ശവപെട്ടി ചുമക്കുന്നവരോട്..


എന്നെ കുടിയനെന്നു വിളിക്കരുത് ഞാന്‍ 'കുടിച്ചതെത്രയോ' തുച്ചമാണ്-
ഞാന്‍ കുടിച്ച "കണ്ണീരിനേക്കാള്‍ "- എ. അയ്യപ്പന്‍

എനിക്ക് ഏറ്റവും ഇഷ്ടപെട്ട അദ്ദേഹത്തിന്‍റെ കവിത ' എന്‍റെ ശവപെട്ടി ചുമക്കുന്നവരോട്......'നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു ..





Saturday, 11 September 2010


Subash we all miss you a lot….
Whatever you did in life you did passionately.
You cared more about the people around you than anyone,
never stopped ‘surprising’ us, the same you left us all of a sudden…….

When you were there you always amused us, ready for anything…. ...
your energy was contagious, we never felt bored or even calm when you were around.

Your presence was sunshine, smile warmth, your happiness contagious
A brother, an ideal husband, a loving father….. an angel friend..!
-taken in an instant from all who loved him, cared for him, cherished him..!
His soul was stolen, but many more lost theirs as well….. broken hearted..!
All who lived with him, spent beautiful moments of life with him,
shared the thrones of life with him……. knew what a gem he was.
No comforting words, no illuminating explanations, no reasons whatsoever
Just a hug and a tear and the hope that time will numb the ache …!

We cherish your memories and this beautiful celestial voice of yours our whole life…….
which will make us feel that you are still alive with me…….
whenever I think I need strength, it’ll give me courage,
reminds me that your helping me out, behind the scenes.

We all love you very much- and I believe you knew it-and from somewhere out there in paradise,
you will be waiting for us to share that love- what you left behind…
But most of all, it reminds me of how much I really miss you now……...
…...how much we really miss you...a mystery unsolved...
Subash you were an amazing person…..!!




Thursday, 9 September 2010

Gulumaal


ഒരു വാര്‍ത്ത പ്രതികരണ തലകെട്ട്:
തൃശൂരിലെയും പാലക്കാട്ടെയും മുഴുവന്‍ ഷാപ്പുകളും പൂട്ടും-
ബാക്കി ജില്ലകളിലെ ജനങ്ങള്‍ കുടിച്ചു മരിക്കട്ടെ
ഒരു സുഹൃത്തിന്‍റെ പ്രതികരണം:
ചിറ്റൂര്‍ എം എല്‍ എ അച്യുതന്‍ 35 വര്‍ഷമായി നടത്തിവന്ന കള്ളുകച്ചവടം നിര്‍ത്തി ....കുറ്റിപ്പുറം ദുരന്തത്തിലെ കള്ളുവന്നത് ചിടൂരില്‍ നിന്നാനെന്നറിയുന്നു......ദുരന്തത്തില്‍ അട്ടിമറിയഉള്ളതായി സംശയിക്കുന്നു........എന്തൊക്കെയോ ചീഞ്ഞുനാറുന്നു.....വലതുപക്ഷ രാഷ്ട്രീയം ഇത്രത്തോളം അധപ്പതിക്കില്ല എന്ന് വിശ്വസിക്കാം ....മറിച്ചൊന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാം .......


എന്‍റെ മനസ്സ് അറിയാതെ മൂളിപോയ ഒരു പാട്ട്:
അവനവന്‍ കുരുക്കുന്ന കുരുക്കഴിചീടുബോള്‍ ഗുലുമാല്‍ ......
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുബോള്‍ ഗുലുമാല്‍....!!!